ഡാളസ്: 2018 ജൂലൈ 19-22 വരെ ഒക്കലഹോമയിൽ നടക്കുന്ന 23-ാം മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിന്റെ നാഷണൽ കമ്മറ്റി വിപുലീകരിച്ചു. സെപ്റ്റംബർ 16 നു ഒക്കലഹോമയിൽ കൂടിയ നാഷണൽ പ്രതിനിധികളുടെ പ്രഥമ കമ്മറ്റി മീറ്റിംഗിലാണു കോൺഫ്രൻസിന്റെ സുഗമമായ നടത്തിപ്പിലേക്കുള്ള വിവിധ പദ്ധതികൾ തയ്യാറാക്കിയത്. മിഡ്വെസ്റ്റ് സിറ്റി ഒക്കലഹോമയിലെ മനോഹരമായ ഷെറാട്ടൺ ഹോട്ടലാണു കോൺഫ്രൻസ് വേദിയാകുക. എബ്രായർ 12:1 -നെ അധികരിച്ച് ''ഓട്ടം സ്ഥിരതയോടെ ഓടുക'' എന്നതായിരിക്കും കോൺഫ്രൻസ് ചിന്താവിഷയം.

പാസ്റ്റർ ജെയിംസ് റിച്ചാർഡ് (പ്രസിഡന്റ്), റവ. ഫിജോയ് ജോൺസൻ (വൈസ് പ്രസിഡന്റ്), വിജു തോമസ് (സെക്രട്ടറി), ഡേവിഡ് കുരുവിള (ട്രഷറർ), ബെഞ്ചമിൻ വർഗ്ഗീസ് (യൂത്ത് കോർഡിനേറ്റർ), റവ. സ്റ്റീഫൻ ബെഞ്ചമിൻ (പ്രയർ കോർഡിനേറ്റർ), പ്രസാദ് തീയാടിക്കൽ (മീഡിയ കോർഡിനേറ്റർ) എന്നിവരെ കൂടാതെ സഹോദരി സമ്മേളനങ്ങൾക്ക് സിസ് അമ്മിണി മാത്യു ( പ്രസിഡന്റ്), ലാലി സാം കുട്ടി ( വൈസ് പ്രസിഡന്റ്), സൂസൻ ബി. ജോൺ ( സെക്രട്ടറി) എന്നിവരടങ്ങുന്ന നാഷണൽ ടീം മറ്റ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവിസിനോടൊപ്പം സമ്മേളനങ്ങൾക്ക് നേതൃത്വം നല്കും. മീഡിയ കോർഡിനേറ്റർ: പ്രസാദ് തീയാടിക്കൽ അറിയിച്ചതാണിത്.