- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷൻ ഉദ്ഘാടനവും ഫ്‌ളോറിഡയിൽ നടത്തി
ഫ്‌ളോറിഡ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ (പിസിഎൻഎകെ) 33-ാമത് ആത്മീയ സമ്മേളനത്തിന്റെ പ്രമോഷണൽ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷൻ ഉദ്ഘാടനവും ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ നടന്നു. മാർച്ച് ഒന്നിനു ഞായറാഴ്ച രാവിലെ സഭാരാധാന യോഗത്തോടനുബന്ധിച്ച് പ്ര
ഫ്‌ളോറിഡ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ (പിസിഎൻഎകെ) 33-ാമത് ആത്മീയ സമ്മേളനത്തിന്റെ പ്രമോഷണൽ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷൻ ഉദ്ഘാടനവും ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ നടന്നു. മാർച്ച് ഒന്നിനു ഞായറാഴ്ച രാവിലെ സഭാരാധാന യോഗത്തോടനുബന്ധിച്ച് പ്രത്യേകം ചേർന്ന സമ്മേളനത്തിൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂ പ്രാർത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
കോൺഫറൻസിന്റെ നാഷണൽ കോർഡിനേറ്റർ ബ്രദർ നെബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 33-ാമത് പിസിഎൻഎകെ കോൺഫറൻസിന്റെ ആദ്യ രജിസ്‌ട്രേഷൻ പിസിഎൻഎകെ മുൻ ട്രഷറാർ രാജു പെന്നോലിൽ, വിവിധ പെന്തക്കോസ്ത് കോൺഫറൻസുകളുടെ മുൻ നാഷണൽ പ്രതിനിധി ബ്രദർ അലക്‌സാണ്ടർ ജോർജിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു. 2015 ജൂലൈ 2 മുതൽ 5 വരെ സൗത്ത് കരോലിനയിൽ വച്ച് നടത്തപ്പെടുന്ന മഹായോഗത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഫ്‌ളോറിഡയിൽ നിന്നും കുറഞ്ഞ നിരക്കിൽ ബസിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്ന് കോർഡിനേറ്റർ നെബു സ്റ്റീഫൻ അറിയിച്ചു. മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ പിസിഎൻഎകെ 33-ാമത് കോൺഫറൻസ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രമോഷണൽ മീറ്റിംഗുകളും, പ്രാർത്ഥനാ സമ്മേളനങ്ങളും അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്നു.
കോൺഫറൻസിൽ പങ്കെടുക്കുന്ന വിദേശ മലയാളി വിശ്വാസികളുടെ സൗകര്യാർത്ഥം ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യത്ത് വച്ച് പ്രമോഷണൽ യോഗം സംഘടിപ്പിക്കുന്നു എന്നുള്ള പ്രത്യേകത 33-ാമത് കോൺഫറൻസിനു സ്വന്തം. മാർച്ച് 21-ന് വൈകിട്ട് 7 മണിക്ക് ദുബായ് ഷാർജ വർഷിപ്പ് സെന്ററിൽ പാസ്റ്റർ വിത്സൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രമോഷണൽ യോഗത്തിൽ സുപ്രസിദ്ധ ഗായകൻ വിജയ് ബെനഡിക്റ്റ് ആത്മീയ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. കൺവീനർ റവ. ബിനു ജോൺ, സെക്രട്ടറി ബ്രദർ ടോം വർഗീസ്, ട്രഷറാർ ബ്രദർ റെജി ഏബ്രഹാം എന്നിവർ പങ്കെടുത്ത് രജിസ്‌ട്രേഷൻ ക്രമീകരണങ്ങൾ നിർവ്വഹിക്കും.