- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എസ്.എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് എഫ്.സി ഗോവ പോരാട്ടം; പുതിയ കോച്ചിന് കീഴിൽ പുത്തൻ തുടക്കം പ്രതീക്ഷിച്ച് നോർത്ത് ഈസ്റ്റ്; ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുറച്ച് ഗോവയും
പനാജി: തുടർച്ചയായ നാല് പരാജയങ്ങളുടെ ക്ഷീണം മാറ്റി വിജയ പരമ്പര ആരംഭിക്കാൻ പുതിയ പരിശീലകനുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് എഫ്.സി ഗോവയെ നേരിടും. മോശം പ്രകടനത്തെ തുടർന്ന് ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. തുടർന്ന് മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്‌റാം ഗ്രാന്റിനെ നോർത്ത് ഈസ്റ്റ് പരിശീലകനായി നിയമിക്കുകയായിരുന്നു. ടീമിന്റെ ടെക്‌നിക്കൽ അഡൈ്വസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും പിന്നീട് ടീമിന്റെ പരിശീലകനായി മാറുകയായിരുന്നു. 7 മത്സരങ്ങൾ കഴിഞ്ഞതോടെ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ പൂണെ സിറ്റിക്കെതിരെ 5 - 0 നാണ് നോർത്ത് ഈസ്റ്റ് തോൽവിയേറ്റുവാങ്ങിയത്. അതേ സമയം 7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പൂണെയെക്കാൾ രണ്ട് മത്സരം കുറച്ച് കളിച്ച ഗോവക്ക് ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ഒന്നാം സ്ഥാനം പിടിച്ചെടുക്കാനാവും ശ്രമം. സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് എഫ്.സി ഗോവ
പനാജി: തുടർച്ചയായ നാല് പരാജയങ്ങളുടെ ക്ഷീണം മാറ്റി വിജയ പരമ്പര ആരംഭിക്കാൻ പുതിയ പരിശീലകനുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് എഫ്.സി ഗോവയെ നേരിടും. മോശം പ്രകടനത്തെ തുടർന്ന് ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. തുടർന്ന് മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്‌റാം ഗ്രാന്റിനെ നോർത്ത് ഈസ്റ്റ് പരിശീലകനായി നിയമിക്കുകയായിരുന്നു.
ടീമിന്റെ ടെക്‌നിക്കൽ അഡൈ്വസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും പിന്നീട് ടീമിന്റെ പരിശീലകനായി മാറുകയായിരുന്നു. 7 മത്സരങ്ങൾ കഴിഞ്ഞതോടെ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ പൂണെ സിറ്റിക്കെതിരെ 5 - 0 നാണ് നോർത്ത് ഈസ്റ്റ് തോൽവിയേറ്റുവാങ്ങിയത്.
അതേ സമയം 7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പൂണെയെക്കാൾ രണ്ട് മത്സരം കുറച്ച് കളിച്ച ഗോവക്ക് ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ഒന്നാം സ്ഥാനം പിടിച്ചെടുക്കാനാവും ശ്രമം. സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് എഫ്.സി ഗോവയാണ്.