ടോക്യോ: ഏകാധിപത്യവും ആണവപരീക്ഷണവും കൊണ്ട് കുപ്രസിദ്ധിയാർജിച്ച ഉത്തര കൊറിയക്ക് അവരുടെ ആണവ പരീക്ഷണം തന്നെ വിനയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത വരുന്നത്. നിരന്തര ആണവ പരീക്ഷണങ്ങളിലൂടെ ലോകത്തിനെ തന്നെ ഭീതിയിലാഴ്‌ത്തുകയും വെല്ല് വിളിക്കുകയും ചെയ്യുന്ന ഉത്തര കൊറിയക്ക് ആണവ പരീക്ഷണത്തിന്ിടെ നടന്ന ഈ സംഭവം വലിയ തിരിച്ചടിയായാണ് മാറുന്നത്. ഇത്തരത്തിൽ ആറാം ആണവപരീക്ഷണം ഉത്തര കൊറിയ കുറച്ച് ദിവസം മുമ്പ് നടത്തിയിരുന്നു. ആ ആണവ പരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ പരീക്ഷണസ്ഥലത്തെ ടണൽ തകർന്നുവീണ് ഇരുനൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണത്തിലെ പുങ്ഗിയേറിക്കു സമീപത്തെ ടണലാണ് അപകടത്തിൽ തകർന്നത്. സെപറ്റംബർ മൂന്നിനാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ അന്നേ ദിവസം ഉത്തര കൊറിയ ആറാം അണുപരീക്ഷണം നടത്തിയിരുന്നു.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസാഹി ടിവിയാണു ഈ വാർത്ത പുറത്ത വിട്ടത്. അതിശക്തമായ ഹൈഡ്രജൻ ബോംബ് പരീക്ഷണമാണ് അവിടെ നടന്നതെന്നാണ് ആസാഹി റിപ്പോർട്ട് ചെയ്യുന്നത്.

ടണലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ആദ്യം അപകടമുണ്ടായത് ഈ സമയത്ത് നൂറോളം പേർ ടണലിലുണ്ടായിരുന്നു ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടണലിന്റെ മറ്റൊരു ഭാഗംകൂടി അടർന്നുവീഴുന്നത്. ഇതോടെയാണ് മരണസംഖ്യ 200 കടന്നത്.മഞ്ഞ് മലകൾപോലും ഇടിഞ്ഞുവീണേക്കാവുന്ന പരീക്ഷണങ്ങൾ ആണ് ഉത്തര കൊറിയ നടത്തുന്നത്.ആയുധശേഷിയിൽ അമേരിക്കയ്ക്ക് തുല്യമാകുന്നവരെ തങ്ങൾ ആണവായുധ പരീക്ഷണങ്ങൾ നടത്തുമെന്നാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറയുന്നത്.

ചൈനീസ് അതിർത്തിയോടു ചേർന്ന് റേഡിയേഷനുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. 2006നു ശേഷം ഈ മേഖലയിൽ നടത്തിയ ആറാമത്തെ അതീവശക്തിയുള്ള പരീക്ഷണമായിരുന്നു സെപ്റ്റംബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണം.ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ അമേരിക്ക അവതരിപ്പിച്ച പ്രമേയം പതിനഞ്ച് അംഗ സമിതി ഐക്യകണ്ഠേനയാണ് പാസാക്കിയത്.എന്നാൽ ഇതൊന്നും ഉത്തര കൊറിയ ഒരു വിഷയമാക്കി എടുത്തിരുന്നില്ല.

രണ്ടാം ലോകയുദ്ധൽ ഹിരോഷിമയിൽ അമേരിക്ക ഇട്ട അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷിയുള്ളതായിരുന്നു ഈ പരീക്ഷണമെന്നാണ് യൂറോപ്പിലെ ഭൂചലന വിദഗ്ദ്ധർ വിലയിരുത്തിയിരുന്നത്. 6.3 തീവ്രത രേഖപ്പെടുത്തിയ പരീക്ഷണമാണ് ഇത്. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണത്തെ ഐക്യരാഷ്ട്രസംഘടന ശക്തമായി എതിർത്തിരുന്നു. യുഎൻ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെയാണ് ഈ പരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തുന്നത്.

ജപ്പാനെ കടലിൽ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും അമേരിക്കൻ സൈനിക താവളമായ ഗുവാം ആക്രമിക്കുമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു.മാത്രമല്ല ഉത്തരകൊറിയൻ രാഷ്ട്രസ്ഥാപകൻ കിം ഇൽ സുംഗിന്റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടത്തിയ സൈനിക പരേഡിൽ ആയുധശേഖരം പരസ്യപ്പെടുത്തുകയും സൈനിക പരേഡിൽ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു