പ്യോംഗ്യാങ്: സ്വാഭാവികമായും ഉയരുന്ന ഈ രണ്ടു ചോദ്യങ്ങളുടേയും ഉത്തരം ഒന്നാണ്. ലോകരാജ്യങ്ങളുടെ മുന്നിൽ വാതിലുകളച്ചിട്ടിരിക്കുന്ന ഉത്തരകൊറിയൻ ഏകാധിപതി , തലസ്ഥാനമായ പ്യോംഗ്യാങിൽ പണികഴിപ്പിച്ചിരിക്കുന്ന ഭൂഗർഭ മെട്രോ പാത.

ലോകത്തിലെ ഏറ്റവും ആഴമേറിയ ഭൂഗർഭ പാതയാണിത്. ഭൂനിരപ്പിൽ നിന്ന് 360 അടി താഴ്ചയിലുള്ള പാതലൂടെയാണ് പ്യോംഗ്യാങിലേയ്ക്കുള്ള മെട്രോ ട്രെയിൻ സർവ്വീസ് നടത്തുന്നത്. പതിനെട്ടു മൈലാണ് തുരങ്കത്തിന്റെ ദൈർഘ്യം. രണ്ടു വരി റെയിൽവേ ലൈൻ കൂടാതെ കാൽനടക്കാർക്ക് കൂടി സഞ്ചരിക്കാൻ വീതിയേറിയ പാതയും ഇവിടെയുണ്ട്. ആണവയുദ്ധം ഉണ്ടായാൽ പോലും തലസ്ഥാന നിവാസികളെ സുരക്ഷിതമായി ഉൾക്കൊള്ളാൻ ഈ താവളത്തിനു സാധിക്കുമെന്നാണ് കിം കണക്കു കൂട്ടുന്നത്. ഇതാണ് കിമ്മിന്റ ആത്മവിശ്വാസം അഥവാ അഹങ്കാരം.

കിമ്മിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ ഏകാധിപതിയുമായ കിം ഇൽ സുങ്ങാണ് 1968ൽ ഈ പാതയ്ക്ക് തുടക്കം കുറിച്ചത്. അയൽക്കാരായ ദക്ഷിണകൊറിയയിൽ നി്്ന്നുള്ള ആക്രമണത്തെ ചെറുക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. 1973 ൽ തുറന്ന പാത പിന്നീട് പലപ്പോഴായി നീളം കൂട്ടി നവീകരിച്ചു

ഫ്രഞ്ച് ഫോട്ടോഗ്രാഫറായ എറിക് ലാഫോർഗാണ് ഒരു ഉത്തരകൊറിയൻ പര്യടനത്തിടെ എടുത്ത ഈ ചിത്രങ്ങൾ പുറത്തു വിട്ടത്. തുരങ്കത്തിലെ ചിത്രങ്ങൾ തന്നെ ഈ താവളത്തിലെ സൗകര്യങ്ങൾ വെളി്പ്പെടുത്തുന്നതാണ്