- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയയുടെ അണുബോംബ് ലക്ഷ്യം പിഴച്ച് സ്വന്തം രാജ്യത്തുതന്നെ പതിച്ചോ? രണ്ടുലക്ഷം പേരുടെ ജീവന് ആശങ്കയുണ്ടാക്കി ബോംബ് ഒരു നഗരത്തെ തകർത്തെന്ന് അവകാശപ്പെട്ട് അമേരിക്ക
തുടർച്ചയായി ഭൂഖണ്ഡാന്തര മിസൈലുകളും അണുബോംബുകളും പരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന രാജ്യമാണ് ഉത്തരകൊറിയ. ലോകത്തിനാകെ ആശങ്ക വിതച്ചുകൊണ്ട്, അണുബോംബുകളുടെ ബട്ടൺ തന്റെ മേശപ്പുറത്തുണ്ടെന്ന് ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉൻ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഉത്തരകൊറിയയുടെ ഒരു മിസൈൽ പരീക്ഷണം ലക്ഷ്യം തെറ്റി സ്വന്തം രാജ്യത്തുതന്നെ പതിച്ചുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് ഏറ്റവുമൊടുവിൽ അവിടെനിന്നും വരുന്നത്. രണ്ടുലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന, ടോക്‌ചോൺ നഗരത്തിൽ മിസൈൽ പതിച്ചുവെന്ന റിപ്പോർട്ടാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹ്വാസോങ് കെഎൻ-17 വിഭാഗത്തിൽപ്പെട്ട മിസൈൽ പരീക്ഷണമാണ് പരാജയപ്പെട്ട് സ്വന്തം നഗരത്തെ ചാമ്പലാക്കിയതെന്ന് അമേരിക്കൻ സൈന്യത്തിലെ ഉദ്യോഗസ്ഥരിലൊരാൾ അവകാശപ്പെടുന്നു. ഉത്തരകൊറിയൻ ആയുധ സന്നാഹത്തെക്കുറിച്ച് അറിയുന്നയാളാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു. തെക്കൻ പ്യോങ്‌യാൻ പ്രവിശ്യയിലെ പുക്ചാങ് എയർഫീൽഡിൽനിന്നാണ് കഴിഞ്ഞ ഏപ്രിൽ 28-
തുടർച്ചയായി ഭൂഖണ്ഡാന്തര മിസൈലുകളും അണുബോംബുകളും പരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന രാജ്യമാണ് ഉത്തരകൊറിയ. ലോകത്തിനാകെ ആശങ്ക വിതച്ചുകൊണ്ട്, അണുബോംബുകളുടെ ബട്ടൺ തന്റെ മേശപ്പുറത്തുണ്ടെന്ന് ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉൻ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഉത്തരകൊറിയയുടെ ഒരു മിസൈൽ പരീക്ഷണം ലക്ഷ്യം തെറ്റി സ്വന്തം രാജ്യത്തുതന്നെ പതിച്ചുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് ഏറ്റവുമൊടുവിൽ അവിടെനിന്നും വരുന്നത്.
രണ്ടുലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന, ടോക്‌ചോൺ നഗരത്തിൽ മിസൈൽ പതിച്ചുവെന്ന റിപ്പോർട്ടാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹ്വാസോങ് കെഎൻ-17 വിഭാഗത്തിൽപ്പെട്ട മിസൈൽ പരീക്ഷണമാണ് പരാജയപ്പെട്ട് സ്വന്തം നഗരത്തെ ചാമ്പലാക്കിയതെന്ന് അമേരിക്കൻ സൈന്യത്തിലെ ഉദ്യോഗസ്ഥരിലൊരാൾ അവകാശപ്പെടുന്നു. ഉത്തരകൊറിയൻ ആയുധ സന്നാഹത്തെക്കുറിച്ച് അറിയുന്നയാളാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു.
തെക്കൻ പ്യോങ്‌യാൻ പ്രവിശ്യയിലെ പുക്ചാങ് എയർഫീൽഡിൽനിന്നാണ് കഴിഞ്ഞ ഏപ്രിൽ 28-ന് പരീക്ഷണം നടത്തിയത്. മധ്യദൂര റേഞ്ചുള്ള മിസൈലാണ് ഹ്വാസോങ് കെഎൻ-17. വിക്ഷേപണത്തറയിൽനിന്ന് ഉയർന്ന് അധികം വൈകാതെ മിസൈൽ തിരികെ താഴേക്ക് പതിക്കുകയായിരുന്നു. ടോക്‌ചോണിലെ ചോങ്‌സിൻ ഡോങ് ഏരിയയിലാണ് മിസൈൽ വീണതെന്നും അമേരിക്ക അവകാശപ്പെടുന്നു.
കൃഷിഭൂമിയോ ഫാക്ടറിയോ പോലുള്ള മേഖലയിലാണ് മിസൈൽ വീണതെന്ന് ഗൂഗിൾ എർത്ത് ചിത്രങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് 18-നെടുത്ത ചിത്രങ്ങളാണിവ. തൊടുത്ത് ഒരുമിനിറ്റിനുള്ളിൽത്തന്നെ മിസൈൽ എൻജിൻ തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു. വടക്കുകിഴക്ക് ഭാഗത്തേക്ക് 25 മൈലോളം സഞ്ചരിച്ചശേഷമാണ് തകർന്നുവീണത്.
ജപ്പാൻ കടലിനെ ലക്ഷ്യമിട്ട് തൊടുത്ത മിസൈലാണ് സ്വന്തം നാട്ടിൽത്തന്നെ തകർന്നു വീണതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, വൻതോതിൽ ജനവാസമുള്ള മേഖലയിലാണ് മിസൈൽ വീണതെന്നാണ് അനുമാനിക്കുന്നത്. എന്നാൽ, സംഭവത്തെക്കുറിച്ച് ഉത്തരകൊറിയയിൽനിന്ന് റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടി്‌ല.