- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ട കാറുകളോട് വിട പറഞ്ഞു; അവധിക്കാല യാത്രകളും കിം കുറച്ചു; ഉത്തരകൊറിയൻ നേതാവിന്റെ പുതിയ തീരുമാനം തന്നെ വധിക്കാനുള്ള ദക്ഷിണകൊറിയയുടെ ഗൂഢപദ്ധതി ചോർന്നതോടെ; ഹാക്കർമാർ ചോർത്തിയത് അയൽ രാജ്യത്തിന്റെ യുദ്ധതന്ത്രങ്ങളും
സോൾ: ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയയെ വിലകുറച്ച് കാണരരുതെന്ന ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് ഒരിക്കൽ കൂടി ശരിയെന്ന്‌തെളിഞ്ഞു.ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയയുടെ പരമോന്നത് നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ഹാക്കർമാർ ചോർത്തി. ഉത്തര കൊറിയയുടെ ഹാക്കർമാരാണ് ഇവ ചോർത്തിയതെന്നാണ് ആരോപണം. കിമ്മിനെ വധിക്കാനുള്ള ദക്ഷിണകൊറിയയുടെ ഗൂഢപദ്ധതിയും ചോർന്നു. സ്പാർട്ടൻ 300 എന്നാണ് കിം ജോങ് ഉൻ ഉൾപ്പെടെയുള്ള ഉത്തര കൊറിയൻ നേതാക്കളെ വധിക്കാനുള്ള ദക്ഷിണ കൊറിയൻ പദ്ധതിയുടെ പേര്. ഉത്തരവിട്ടാൽ 24 മണിക്കൂറിനുള്ളിൽ നേതാക്കളെ വധിച്ചു തിരിച്ചെത്തുന്ന പ്രത്യേക സേനാ വിഭാഗത്തിന്റെ പദ്ധതിയും ചോർന്ന രേഖകളിലുണ്ട്. . ഈ രേഖകൾ കൈവശം വന്നതിനെത്തുടർന്നാണ് അടിയന്തരമായി കിം അണ്വായുധ വികസനവും ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങളും നടത്തിയതെന്നാണ് വിവരം. മാത്രമല്ല, പ്രിയപ്പെട്ട കാറുകളിലുള്ള സഞ്ചാരവും കിമ്മിനു അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ നിരവധി കാറുകളിൽ മാറിമാറിയാണ് കിം യാത്ര ചെയ്യുന്നത്. അവ
സോൾ: ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയയെ വിലകുറച്ച് കാണരരുതെന്ന ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് ഒരിക്കൽ കൂടി ശരിയെന്ന്‌തെളിഞ്ഞു.ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയയുടെ പരമോന്നത് നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ഹാക്കർമാർ ചോർത്തി.
ഉത്തര കൊറിയയുടെ ഹാക്കർമാരാണ് ഇവ ചോർത്തിയതെന്നാണ് ആരോപണം. കിമ്മിനെ വധിക്കാനുള്ള ദക്ഷിണകൊറിയയുടെ ഗൂഢപദ്ധതിയും ചോർന്നു. സ്പാർട്ടൻ 300 എന്നാണ് കിം ജോങ് ഉൻ ഉൾപ്പെടെയുള്ള ഉത്തര കൊറിയൻ നേതാക്കളെ വധിക്കാനുള്ള ദക്ഷിണ കൊറിയൻ പദ്ധതിയുടെ പേര്. ഉത്തരവിട്ടാൽ 24 മണിക്കൂറിനുള്ളിൽ നേതാക്കളെ വധിച്ചു തിരിച്ചെത്തുന്ന പ്രത്യേക സേനാ വിഭാഗത്തിന്റെ പദ്ധതിയും ചോർന്ന രേഖകളിലുണ്ട്. . ഈ രേഖകൾ കൈവശം വന്നതിനെത്തുടർന്നാണ് അടിയന്തരമായി കിം അണ്വായുധ വികസനവും ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങളും നടത്തിയതെന്നാണ് വിവരം.
മാത്രമല്ല, പ്രിയപ്പെട്ട കാറുകളിലുള്ള സഞ്ചാരവും കിമ്മിനു അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ നിരവധി കാറുകളിൽ മാറിമാറിയാണ് കിം യാത്ര ചെയ്യുന്നത്. അവധിക്കാലം ചെലവിടാനുള്ള കിമ്മിന്റെ യാത്രകൾക്കും നിയന്ത്രണം വന്നു. അടുത്തകാലത്തായി കിമ്മിന്റെ പെരുമാറ്റത്തിലും സ്വഭാവരീതിയിലും മാറ്റങ്ങൾ വന്നതിനു പിന്നിൽ തന്നെ വധിക്കാനുള്ള ദക്ഷിണ കൊറിയൻ പദ്ധതിയെക്കുറിച്ചുള്ള അറിവ് ലഭിച്ചതാണെന്നാണു വിലയിരുത്തൽ.
ഉത്തര കൊറിയയുമായി യുദ്ധമുണ്ടായാൽ ദക്ഷിണ കൊറിയ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഹാക്കർമാർ ചോർത്തിയിട്ടുണ്ട്. യുഎസും ദക്ഷിണ കൊറിയയും സംയുക്തമായാണു പല തന്ത്രങ്ങളും മെനഞ്ഞിരിക്കുന്നത്. ഓപറേഷനൽ പ്ലാൻ 5015 എന്നു പേരിട്ടിരിക്കുന്ന രേഖയിൽ ഏറ്റവും പുതിയ തന്ത്രങ്ങൾവരെ ഉൾപ്പെട്ടിട്ടുണ്ട്.
കിമ്മിനെ വധിക്കാനുള്ള പദ്ധതി ചോർന്നതാണ് ഉത്തര കൊറിയയ്ക്ക് ഏറെ നേട്ടമായതെന്നാണു വിലയിരുത്തൽ. ദക്ഷിണ കൊറിയയുടെ പ്രത്യേക സേനാ വിഭാഗത്തെക്കുറിച്ചുള്ള രേഖകൾ, പവർ പ്ലാന്റുകളും സൈനിക കേന്ദ്രങ്ങളും എവിടെയൊക്കെ എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ, സഖ്യകക്ഷികളുടെ കമാൻഡർമാർക്കു നൽകിയ റിപ്പോർട്ടുകൾ തുടങ്ങിയവയും ഇവയിൽ ഉൾപ്പെടുന്നു