- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുദ്ധിയില്ലാത്ത ഒരു കിഴവൻ ഭ്രാന്തൻ സ്വന്തം രാജ്യത്തെ ഭസ്മമാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു; ട്രംപിനെ അധിക്ഷേപിച്ചും അമേരിക്കയെ വെല്ലുവിളിച്ചും ഉത്തരകൊറിയ രംഗത്ത്; യുദ്ധഭീതി മാറാതെ കൊറിയൻ ദ്വീപ്
സിയോൾ: ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള വാക്പോര് മുമ്പില്ലാത്ത വിധം രൂക്ഷമായെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ട്രംപ് എന്ന ബുദ്ധിയില്ലാത്ത കിഴവൻ ഭ്രാന്തൻ സ്വന്തം രാജ്യത്തെ ഭസ്മമാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നുവെന്നാണ് ഉത്തരകൊറിയ അധിക്ഷേപിച്ചിരിക്കുന്നത്. ഇതിന് പുറമെ അമേരിക്കക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്താനും പ്യോൻഗ്യാൻഗ് മടിക്കുന്നില്ല. ഇതോടെ കൊറിയൻ ദ്വീപ് കടുത്ത യുദ്ധഭീതിയിൽ തന്നെയാണ് നിലകൊള്ളുന്നത്. യുഎസ് മെയിൻലാൻഡ് നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാക്കുമെന്നാണ് കിം ജോൻഗ് ഉന്നിന്റെ ഭരണകൂടം കൊലവിളി നടത്തിയിരിക്കുന്നത്. ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവന അമേരിക്കയെ നാശത്തിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും പ്യോൻഗ്യാൻഗ് മുന്നറിയിപ്പേകുന്നു. കമ്മ്യൂണിസ്റ്റ് സ്റ്റേറ്റിന്റെ പ്രൊപ്പഗാണ്ട മെഷീൻ അഥവാ പ്യോൻഗ്യാൻഗിന്റെ മൗത്ത്പീസായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ട്രംപിനെ ഭ്രാന്തൻകിഴവൻ എന്ന് വിളിച്ചാക്ഷേപിച്ച് കൊലവിളി ഉയർത്തിയിരിക്കുന്നത്. യുഎസിനെതിരെ പ്യോൻഗ്യാൻഗ
സിയോൾ: ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള വാക്പോര് മുമ്പില്ലാത്ത വിധം രൂക്ഷമായെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ട്രംപ് എന്ന ബുദ്ധിയില്ലാത്ത കിഴവൻ ഭ്രാന്തൻ സ്വന്തം രാജ്യത്തെ ഭസ്മമാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നുവെന്നാണ് ഉത്തരകൊറിയ അധിക്ഷേപിച്ചിരിക്കുന്നത്. ഇതിന് പുറമെ അമേരിക്കക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്താനും പ്യോൻഗ്യാൻഗ് മടിക്കുന്നില്ല. ഇതോടെ കൊറിയൻ ദ്വീപ് കടുത്ത യുദ്ധഭീതിയിൽ തന്നെയാണ് നിലകൊള്ളുന്നത്. യുഎസ് മെയിൻലാൻഡ് നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാക്കുമെന്നാണ് കിം ജോൻഗ് ഉന്നിന്റെ ഭരണകൂടം കൊലവിളി നടത്തിയിരിക്കുന്നത്.
ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവന അമേരിക്കയെ നാശത്തിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും പ്യോൻഗ്യാൻഗ് മുന്നറിയിപ്പേകുന്നു. കമ്മ്യൂണിസ്റ്റ് സ്റ്റേറ്റിന്റെ പ്രൊപ്പഗാണ്ട മെഷീൻ അഥവാ പ്യോൻഗ്യാൻഗിന്റെ മൗത്ത്പീസായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ട്രംപിനെ ഭ്രാന്തൻകിഴവൻ എന്ന് വിളിച്ചാക്ഷേപിച്ച് കൊലവിളി ഉയർത്തിയിരിക്കുന്നത്. യുഎസിനെതിരെ പ്യോൻഗ്യാൻഗ് ഉയർത്തിയിരിക്കുന്ന ഏറ്റവും പുതിയ അണ്വായുധ യുദ്ധ ഭീഷണിയുമാണിത്. പ്യോൻഗ്യാൻഗിന് കടുത്ത താക്കീതേകി കൊണ്ട് ചൊവ്വാഴ്ച രാത്രി രണ്ട് യുഎസ് എയർഫോഴ്സ് സൂപ്പർസോണിക് ബോംബർ വിമാനങ്ങൾ ഉത്തരകൊറിയക്ക് മേൽ ചീറിപ്പറന്നിരുന്നതിന് ശേഷമാണ് അതിനുള്ള മറുപടിയെന്നോണം ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.
യുഎസിന്റെ കളിപ്പാവയായി പ്രവർത്തികുകയാണ് ദക്ഷിണ കൊറിയ ചെയ്യുന്നതെന്ന് ആരോപിച്ച് അതിനിടെ നോർത്തുകൊറിയയുടെ വർക്കേർസ് പാർട്ടിയുടെ ന്യൂസ്പേപ്പറായ റോഡോൻഗ് സിന്മനും രംഗത്തെത്തിയിരുന്നു. യുഎസ് സാമ്രാജ്യത്വം ഉത്തരകൊറിയക്കെതിരെ പ്രകോപനം ഉയർത്തിക്കൊണ്ട് മുന്നോട്ട് പോവുകയാണെങ്കിൽ യുഎസ് മെയിൻലാൻഡ് നിമിഷങ്ങൾക്കുള്ളിൽ ചാരമാക്കുമെന്ന് ഈ പത്രവും മുന്നറിയിപ്പേകുന്നു. ഇതിനൊപ്പം ദക്ഷിണ കൊറിയയുടെ പാവസൈന്യത്തെയും മുച്ചൂടും നശിപ്പിക്കുമെന്നും പത്രം താക്കീതേകുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി ട്രംപ് കടുത്ത താക്കീതും ഭീഷണികളുമാണ് ഉത്തരകൊറിയക്കെതിരെ ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഉത്തരകൊറിയൻ പ്രതിസന്ധി പരിഹരിക്കാൻ ഇനി നയതന്ത്രം കൊണ്ട് പ്രയോജനമില്ലെന്നും പകരം സൈനിക നീക്കം മാത്രമേയുള്ളുവെന്നും അടുത്തിടെ ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പേകുന്നുണ്ട്. കഴിഞ്ഞ 25 വർഷങ്ങളായി ഉത്തരകൊറിയയുമായി ചർച്ച നടത്തി വരുന്ന അമേരിക്കൻ പ്രസിഡന്റുമാരെല്ലാം സമയവും പണവും വെറുതെയാക്കുകയായിരുന്നുവെന്നും ട്രംപ് പരിഹസിച്ചിരുന്നു.