ന്യൂയോർക്ക്: നോർത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ദിനാചരണം മാർച്ച് ആറിനു (ഞായർ) മാർത്തോമ ഇടവകകളിൽ വിവിധ പരിപാടികളോടെ നടക്കും. ഭദ്രാസന പ്രവർത്തനങ്ങളിൽ ഇടവക ജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനും ഭദ്രാസന ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുമാണു മാർച്ച് ആറിനു (ഞായർ) പ്രത്യേകമായി വേർതിരിച്ചിരിക്കുന്നത്.

പുൾപിറ്റ് ചെയ്ഞ്ചുമായി ഇടവക വികാരിമാർ മറ്റു ഇടവകകളിൽ സന്ദർശനം നടത്തുകയും ഭദ്രാസന പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യും. ഭദ്രാസന ദിനത്തോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ പ്രാർത്ഥനകളാണ് ശുശ്രൂഷ മധ്യേ ഉപയോഗിക്കുക. നോർത്ത് അമേരിക്കയിലെ മുഴുവൻ ഇടവക ജനങ്ങളും ഭദ്രാസന ദിനത്തോടനുബന്ധിച്ചു ക്രമീകരിക്കുന്ന ശുശ്രൂഷകളിൽ സംബന്ധിക്കണമെന്ന് ഭദ്രസാന എപ്പിസ്‌കോപ്പ നിർദേശിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ