- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞിന്റെ ആലസ്യത്തിൽ നിന്നും കാൽപന്തുകളിയുടെ ആവേശത്തിലേയ്ക്ക് അയർലൻഡ്; നോർത്ത്വുഡ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ് ശനിയാഴ്ച്ച
ഡബ്ലിൻ: മഞ്ഞിന്റെ ആലസ്യത്തിൽ നിന്നും കാൽപന്തുകളിയുടെ ലഹരി ചൂടിലേക്ക് അയർലൻഡ് .കടൽ കടന്നെത്തിയ ഇന്ത്യൻ കാൽപന്തുകളിയുടെ വശ്യത ആവാഹിച്ച പോരാട്ടങ്ങൾ ഈ ശനിയാഴ്ച (10 മാർച്ച് ) രാവിലെ 11 മണി മുതൽ അരങ്ങേറുന്നു. NCAS Santry -യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒന്നാമത് നോർത്ത്വുഡ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പതോളം ടീമുകൾ മാറ്റുരയ്ക്കുന്നു. ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ട്രോഫിയും ചെമ്പ്‌ലാങ്കിൽ ഗ്രേസി ഫിലിപ്പ് മെമോറിയൽ ക്യാഷ് അവാർഡുമാണ്. റണ്ണേഴ്സ് അപ്പിന് ട്രോഫിയും ടാക്ക്‌സെക്ക് ക്യാഷ് അവാർഡും ലഭിക്കും. ഒപ്പം മികച്ച കളിക്കാരനും, മികച്ച ഗോളിക്കും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും. M50 - ബാലിമൺ എക്‌സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ ആസ്‌ട്രോ പിച്ചുകളിൽ മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. ഉത്ഘാടന വേദിയിൽ അതിഥികളായി ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം (TD) നോയൽ റോക്ക്, ഫിൻഗാൾ കൗണ്ടി കൗൺസിൽ അംഗങ്ങളായ ജസ്റ്റിൻ ഷിന്നോട്ട്,ഡാരാ ബട്ട്‌ലർ ,
ഡബ്ലിൻ: മഞ്ഞിന്റെ ആലസ്യത്തിൽ നിന്നും കാൽപന്തുകളിയുടെ ലഹരി ചൂടിലേക്ക് അയർലൻഡ് .കടൽ കടന്നെത്തിയ ഇന്ത്യൻ കാൽപന്തുകളിയുടെ വശ്യത ആവാഹിച്ച പോരാട്ടങ്ങൾ ഈ ശനിയാഴ്ച (10 മാർച്ച് ) രാവിലെ 11 മണി മുതൽ അരങ്ങേറുന്നു.
NCAS Santry -യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒന്നാമത് നോർത്ത്വുഡ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പതോളം ടീമുകൾ മാറ്റുരയ്ക്കുന്നു. ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ട്രോഫിയും ചെമ്പ്‌ലാങ്കിൽ ഗ്രേസി ഫിലിപ്പ് മെമോറിയൽ ക്യാഷ് അവാർഡുമാണ്. റണ്ണേഴ്സ് അപ്പിന് ട്രോഫിയും ടാക്ക്‌സെക്ക് ക്യാഷ് അവാർഡും ലഭിക്കും. ഒപ്പം മികച്ച കളിക്കാരനും, മികച്ച ഗോളിക്കും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും.
M50 - ബാലിമൺ എക്‌സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ ആസ്‌ട്രോ പിച്ചുകളിൽ മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. ഉത്ഘാടന വേദിയിൽ അതിഥികളായി ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം (TD) നോയൽ റോക്ക്, ഫിൻഗാൾ കൗണ്ടി കൗൺസിൽ അംഗങ്ങളായ ജസ്റ്റിൻ ഷിന്നോട്ട്,ഡാരാ ബട്ട്‌ലർ , നോർമ്മ സാമ്മൺ തുടങ്ങിയവർ സന്നിഹതരായിരിക്കും.
അയർലണ്ടിലെ മികച്ച മലയാളീ ഫുട്‌ബോൾ ടീമുകൾക്കും ആസ്വാദകർക്കും കാൽപ്പന്ത് കളിയുടെ എല്ലാ ആവേശവും ഉൾക്കൊണ്ട് ഈ ടൂർണമെന്റ് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
നോർത്ത്വുഡ് ഗേൾസ് ഒരുക്കുന്ന നാടൻ ലഘുഭക്ഷണ ശാലയും പ്രവർത്തിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
അനിത്ത്:0870557783
ബോണി :0894221558
ഫിന്നി:0892310617