- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന് പുതിയ ഭാരവാഹികൾ: മെൽവിൻ ഡൊമിനിക് പ്രസിഡന്റ്, റോഷൻ സജു സെക്രട്ടറി
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ(എൻ.എം.സി.സി) 2016-17 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെൽവിൻ ഡൊമിനിക് (പ്രസിഡന്റ്), സിബി ഐസക് (വൈസ് പ്രസിഡന്റ്), റോഷൻ സജു (സെക്രട്ടറി), ഷീബ ജോൺസ് (ജോ.സെക്രട്ടറി), ഷാജി മാത്യു (ട്രഷറർ), പോൾ സെബാസ്റ്റ്യൻ, ലിജ ജോഷി (ഇവന്റ് കോർഡിനേറ്റേഴ്‌സ്), ക്ലീറ്റസ് ചാക്കോ (സ്‌പോട്‌സ് കോർഡിനേറ്റർ), ആന്റണി ബിജു, സഞ്ജു ജോൺ (പിക്‌നിക് കോർഡിനേറ്റേഴ്‌സ്), പ്രിനു ജോൺ (പ്രോജക്ട് ഓഫീസർ), തോമസ് പണിക്കർ (ഓഡിറ്റർ), ജെയ്‌മോൾ ജോബി (ജാലകം എഡിറ്റർ), അലൻ സജി, ലിൻ മാത്യു, കാതറിൻ ക്ലീറ്റസ് (കിഡ്‌സ് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സജി ജോസഫ്, റോയ് ജോസഫ്, ജോൺസൺ ജോസഫ്, ബിജോ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു. ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13 കായിക ദിനമായി ആഘോഷിക്കും. സ്‌പോട്‌സ് കോർഡിനേറ്റർ ക്ലീറ്റസ് ചാക്കോ, പ്രസിഡന്റ് മെൽവിൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ ക്രേഗിബേൺ ഹൈഗേറ്റ് റിസെർവ് ഗ്രൗണ്ടിൽ വിവിധ കായിക മത്സരങ്ങൾ നടത്തും. വിക്
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ(എൻ.എം.സി.സി) 2016-17 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെൽവിൻ ഡൊമിനിക് (പ്രസിഡന്റ്), സിബി ഐസക് (വൈസ് പ്രസിഡന്റ്), റോഷൻ സജു (സെക്രട്ടറി), ഷീബ ജോൺസ് (ജോ.സെക്രട്ടറി), ഷാജി മാത്യു (ട്രഷറർ), പോൾ സെബാസ്റ്റ്യൻ, ലിജ ജോഷി (ഇവന്റ് കോർഡിനേറ്റേഴ്‌സ്), ക്ലീറ്റസ് ചാക്കോ (സ്‌പോട്‌സ് കോർഡിനേറ്റർ), ആന്റണി ബിജു, സഞ്ജു ജോൺ (പിക്‌നിക് കോർഡിനേറ്റേഴ്‌സ്), പ്രിനു ജോൺ (പ്രോജക്ട് ഓഫീസർ), തോമസ് പണിക്കർ (ഓഡിറ്റർ), ജെയ്‌മോൾ ജോബി (ജാലകം എഡിറ്റർ), അലൻ സജി, ലിൻ മാത്യു, കാതറിൻ ക്ലീറ്റസ് (കിഡ്‌സ് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സജി ജോസഫ്, റോയ് ജോസഫ്, ജോൺസൺ ജോസഫ്, ബിജോ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13 കായിക ദിനമായി ആഘോഷിക്കും. സ്‌പോട്‌സ് കോർഡിനേറ്റർ ക്ലീറ്റസ് ചാക്കോ, പ്രസിഡന്റ് മെൽവിൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ ക്രേഗിബേൺ ഹൈഗേറ്റ് റിസെർവ് ഗ്രൗണ്ടിൽ വിവിധ കായിക മത്സരങ്ങൾ നടത്തും. വിക്‌റ്റോറിയൻ കാൻസർ കൗൺസിലിന്റെ ധനശേഖരാർത്ഥം ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ബിഗ്ഗെസ്റ്റ് മോർണിങ്ങ് ടീ'യും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.
ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 2-ാം തിയതി(ശനിയാഴ്ച) ബുള്ള കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഫാമിലി ഡിന്നർ നൈറ്റും സെപ്റ്റംബർ 17-ാം തിയതി (ശനിയാഴ്ച) എപ്പിങ്ങ് ഗാലാഡ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഓണാഘോഷവും സെപ്റ്റംബർ 23,24,25 തിയതികളിൽ കൂനവാര ഫാം റിസോർട്ടിൽ ഫാമിലി ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.