രാജ്യത്തൊട്ടാകെയുള്ള ബസ്, ഫെറി സർവീസുകളെ തടസ്സപ്പെടുത്തുകയും മറ്റ് വ്യവസായങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാനിടയുള്ള പണിമുടക്ക് നടപടി ഒഴിവാക്കിക്കൊണ്ട് നോർവേ യൂണിയനുകൾ തൊഴിലുടമകളുമായി ഞായറാഴ്ച ധാരണയിലെത്തി. നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനുകളും (എൽഒ) കോൺഫെഡറേഷൻ ഓഫ് വൊക്കേഷണൽ യൂണിയനുകളും കോൺഫെഡറേഷൻ ഓഫ് നോർവീജിയൻ എന്റർപ്രൈസുമായി ശമ്പളം ശരാശരി 2.7 ശതമാനം വർദ്ധിപ്പിക്കാൻ കരാറുണ്ടാക്കിയതാണ് പണിമുടക്ക അവസാന നിമിഷം ഒഴിവാകാൻ കാരണം.

30,000 ത്തോളം പൊതുഗതാഗത തൊഴിലാളികൾ ഞായറാഴ്‌ച്ച ആയിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. എൽഒയിൽ നിന്നുള്ള 25,000 ത്തിലധികം അംഗങ്ങളും വൈഎസ് പ്രതിനിധീകരിക്കുന്ന 5,500 ബസ് ഡ്രൈവർമാരും പണിമുടക്കുമെന്നാണ് ഭിഷണി ഉയർത്തിയിരുന്നത്.

പണിമുടക്ക് ഉണ്ടായാൽ, റൂട്ടർ പ്രദേശത്തെ എല്ലാ നഗരം, സ്‌കൂൾ, പ്രാദേശിക ബസുകൾ റദ്ദാക്കപ്പെടും.ഓസ്ലോയിലെയും മുൻ അക്കേർഷസ് മേഖലയിലെയും എല്ലാ ബസ്സുകളും സാധാരണ ബസ് ലൈനിന്റെ സേവനം ഇല്ലാതായെനെ.