- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർവേയിൽ ഡോക്ടർമാരുടെ സമരം ശക്തിപ്രാപിക്കുന്നു; ഈ മാസം ഏഴിന് തുടങ്ങിയ സമരം ഈയാഴ്ച കൂടി നീണ്ടു നിൽക്കും; സമരത്തിൽ പങ്കെടുത്ത് കൂടുതൽ ഡോക്ടർമാർ
ഓസ്ലോ: സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഡോക്ടർമാരുടെ സമരം കൂടുതൽ ഡോക്ടർമാർ കൂടി സഹകരണം പ്രഖ്യാപിച്ചതോടെ ശക്തമാകുന്നു. ഈയാഴ്ച കൂടി ഡോക്ടർമാർ പണിമുടക്ക് നടത്തുമെന്നാണ് യൂണിയൻ വ്യക്തമാക്കിയിട്ടുള്ളത്. ഏഴിന് 100 ഡോക്ടർമാർ ഉൾപ്പെടെ 194 യൂണിയൻ അംഗങ്ങൾ ആരംഭിച്ച പണിമുടക്കിൽ 498 ഹോസ്പിറ്റൽ ജീവനക്കാർ കൂടി പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് എത്തുകയായിരുന്നു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ 35 ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും കൂടി എത്തും. ഇതോടെ പണിമുടക്ക് ഈയാഴ്ച കൂടി ശക്തമായ തോതിൽ മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ജോലി സമയം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സമരത്തിന് ഇറങ്ങിയത്. ഡോക്ടർമാരുടെ സമരം രാജ്യവ്യാപകമായി പന്ത്രണ്ട് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. Oslo University Hospital, Østfold Hospital, Stavanger University Hopsital, Haukeland University Hopsital in Bergen, Vestre Viken H
ഓസ്ലോ: സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഡോക്ടർമാരുടെ സമരം കൂടുതൽ ഡോക്ടർമാർ കൂടി സഹകരണം പ്രഖ്യാപിച്ചതോടെ ശക്തമാകുന്നു. ഈയാഴ്ച കൂടി ഡോക്ടർമാർ പണിമുടക്ക് നടത്തുമെന്നാണ് യൂണിയൻ വ്യക്തമാക്കിയിട്ടുള്ളത്. ഏഴിന് 100 ഡോക്ടർമാർ ഉൾപ്പെടെ 194 യൂണിയൻ അംഗങ്ങൾ ആരംഭിച്ച പണിമുടക്കിൽ 498 ഹോസ്പിറ്റൽ ജീവനക്കാർ കൂടി പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് എത്തുകയായിരുന്നു.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ 35 ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും കൂടി എത്തും. ഇതോടെ പണിമുടക്ക് ഈയാഴ്ച കൂടി ശക്തമായ തോതിൽ മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ജോലി സമയം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സമരത്തിന് ഇറങ്ങിയത്.
ഡോക്ടർമാരുടെ സമരം രാജ്യവ്യാപകമായി പന്ത്രണ്ട് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. Oslo University Hospital, Østfold Hospital, Stavanger University Hopsital, Haukeland University Hopsital in Bergen, Vestre Viken Hospital Trust, Finnmark Hospital Trust, Akershus University Hospital, Vestfold Hospital, St. Olavs Hospital in Trondheim, Sunnaas Hospital, Nordlands Hospital, the Northern Norway Regional Health Authortiy എന്നീ ആശുപത്രികളുടെ പ്രവർത്തനത്തെയാണ് ഡോക്ടർമാരുടെ പണിമുടക്ക് ബാധിച്ചത്.
പണിമുടക്ക് എത്രയും വേഗം ഒത്തുതീർപ്പിലാക്കാൻ ട്രേഡ് യൂണിയനും എംപ്ലോയർ അസോസിയേഷനും തമ്മിൽ ചർച്ച നടത്തിയെങ്കിലും ഫലപ്രദമായില്ല. തുടർന്നും പ്രശ്നത്തിൽ മേൽ ചർച്ചകൾ നടന്നുവരുന്നുണ്ട്. രോഗികളുടെ സുരക്ഷയെ കരുതി പ്രശ്നം പെട്ടെന്നു തന്നെ ഒത്തുതീർപ്പിലെത്തുമെന്നാണ് കരുതുന്നത്.