- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ഇനി നോർവ്വേയിൽ ഹോട്ടൽ ക്വാറന്റെയ്ൻ ഇല്ല; ക്വാറന്റെയ്ൻ നിയമങ്ങളിൽ ഇളവ് വരുത്തി രാജ്യം
ഹോട്ടൽ ക്വാറന്റെയ്ൻ നിയമങ്ങളിൽ ഇളവുകളുമായി നോർവ്വേ. വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കുന്നതടക്കമുള്ള ഇളവുകാണ് പ്രഖ്യാപിച്ചത്. കൂടാതെ ആറ് മാസം മുമ്പ് കോവിഡ് പോസീറ്റീവായവർക്കും ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമായിരിക്കില്ല.
ഇത്തരം യാത്രക്കാർക്ക് ക്വാറന്റെയ്ൻ സമയം അവരുടെ വീട്ടുവിലാസത്തിലോ നോർവീജിയൻ അധികാരികൾ നൽകുന്ന വിലാസത്തിലോ കഴിയാവുന്നതാണ്.വിദേശ രാജ്യങ്ങളിൽ കുത്തിവയ്‌പ്പ് നടത്തിയ നോർവേയിൽ എത്തുന്ന യാത്രക്കാർക്ക് ഇപ്പോഴും ഹോട്ടലുകളിൽ ക്വാറന്റെയ്‌നിൽ കഴിയേണ്ടി വരും. നോർവ്വേയിൽ വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക.
വിദേശത്ത് വാക്‌സിനേഷൻ എടുക്കുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കാൻ നോർവേയിൽ എപ്പോൾ സംവിധാനമുണ്ടാകുമെന്ന് വ്യക്തമല്ല, എന്നിരുന്നാലും ജൂലൈയിൽ യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്പോർട്ട് ആരംഭിക്കുമ്പോൾ ഇതിന് തീരുമാനം ആകുമെന്നാണ് പ്രതീക്ഷ.പുതിയ ഇളവ് ഇന്ന് മുതൽ നിലവിൽ വരും.
ഇതിനകം ഹോട്ടലുകളിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾക്ക് അനുസൃതമായ യാത്രക്കാർക്ക് വീട്ടിൽ ക്വാറന്റെയ്‌നിലേക്ക് മാറാവുന്നതുമാണ്.