- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർവ്വേയിൽ മഞ്ഞും മഴയും പിടിമുറുക്കി; പല റോഡുകളും വെള്ളത്തിലായതോടെ ഗതാഗതം തടസ്സപ്പെട്ടു; പലയിടത്തും ഓറഞ്ഛ് അലേർട്ട് പ്രഖ്യാപിച്ച് കാലവസ്ഥാ വിഭാഗം
മഞ്ഞും മഴയും നോർവ്വേയിൽ പിടിമുറിക്കിയതോടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായി. നോർവ്വേയുടെ സതേൺ ടെലിമാർക്ക് പ്രദേശത്തെ റോഡുകൾ പലതും വെള്ളം കയറിയതിനെ തുടർന്നും മഞ്ഞുവീഴ്‌ച്ചയെ തുടർന്നും അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രയാണ് കനത്ത മഴ രാജ്യത്ത് ദുരിതം വിതച്ച് എത്തിയത്. ഇതോടെ വെള്ളം കയറി പല റോഡുകളിലും ഗതാഗത തടസ്സം നേരിടുകയാണ്. ടെലിമാർക്കിൽ ഓറഞ്ച് അലേർട്ട് കലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ് വീഴ്‌ച്ച മൂലം പല റോഡുകളിലും അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രതപാലിക്കാനും അധികൃതർ മുന്നറിയിപ്പ് നല്കി. കൂടാതെ വൈദ്യുതി തടസ്സവും ജനങ്ങളെ വലക്കുന്നുണ്ട്. ആയിരക്കണക്കിന് വീടുകളിൽ ഇപ്പോഴും വൈദ്യുതി ലഭ്യമായിട്ടില്ല.
മഞ്ഞും മഴയും നോർവ്വേയിൽ പിടിമുറിക്കിയതോടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായി. നോർവ്വേയുടെ സതേൺ ടെലിമാർക്ക് പ്രദേശത്തെ റോഡുകൾ പലതും വെള്ളം കയറിയതിനെ തുടർന്നും മഞ്ഞുവീഴ്‌ച്ചയെ തുടർന്നും അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രയാണ് കനത്ത മഴ രാജ്യത്ത് ദുരിതം വിതച്ച് എത്തിയത്. ഇതോടെ വെള്ളം കയറി പല റോഡുകളിലും ഗതാഗത തടസ്സം നേരിടുകയാണ്. ടെലിമാർക്കിൽ ഓറഞ്ച് അലേർട്ട് കലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ് വീഴ്‌ച്ച മൂലം പല റോഡുകളിലും അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രതപാലിക്കാനും അധികൃതർ മുന്നറിയിപ്പ് നല്കി. കൂടാതെ വൈദ്യുതി തടസ്സവും ജനങ്ങളെ വലക്കുന്നുണ്ട്. ആയിരക്കണക്കിന് വീടുകളിൽ ഇപ്പോഴും വൈദ്യുതി ലഭ്യമായിട്ടില്ല.
Next Story