- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിൽ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യം നോർവേ: തുടർച്ചയായി പന്ത്രണ്ടാം തവണയും ഒന്നാം കരസ്ഥമാക്കി
ഒസ്ലോ: ലോകത്തിൽ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യമെന്ന ഖ്യാതി പന്ത്രണ്ടാം തവണയും സ്വന്തമാക്കി നോർവേ. യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധപ്പെടുത്തിയ പട്ടികയിലാണ് നോർവേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനൊപ്പം തന്നെ വരുമാനത്തിലുണ്ടായ ശക്തമായ വർധനയും നോർവെയ്ക്ക് ഈ സ്ഥാനം നേടിക്കൊടുത്ത
ഒസ്ലോ: ലോകത്തിൽ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യമെന്ന ഖ്യാതി പന്ത്രണ്ടാം തവണയും സ്വന്തമാക്കി നോർവേ. യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധപ്പെടുത്തിയ പട്ടികയിലാണ് നോർവേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനൊപ്പം തന്നെ വരുമാനത്തിലുണ്ടായ ശക്തമായ വർധനയും നോർവെയ്ക്ക് ഈ സ്ഥാനം നേടിക്കൊടുത്തു.
വരുമാനത്തിന്റെ കാര്യത്തിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തുല്യത നിലനിർത്താൻ നോർവേയ്ക്ക് സാധിച്ചുവെന്നും വിലയിരുത്തി. വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും മെച്ചപ്പെട്ട നിക്ഷേപം വരുത്താൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തിലും രാജ്യം ഏറെ മുന്നിൽ നിൽക്കുന്നു.
പട്ടികയിൽ നോർവേയ്ക്കു പിന്നിൽ ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലണ്ട്, ഡെന്മാർക്ക്, നെതർലണ്ട് എന്നീ രാജ്യങ്ങളാണുള്ളത്. അതേസമയം അയൽരാജ്യങ്ങളായ സ്വീഡൻ, ഫിൻലാൻഡ്, റഷ്യ എന്നിവയ്ക്ക് പട്ടികയിൽ യഥാക്രമം 14, 24, 50 സ്ഥാനങ്ങൾ കൈയടക്കാനേ കഴിഞ്ഞുള്ളൂ. പട്ടികയിൽ ഏറ്റവും താഴെയായി നൈഗർ, സെൻട്രൽ ഏഷ്യൻ ആഫ്രിക്കൻ റിപ്പബ്ലിക്, എറിത്രിയ, ചാഡ് എന്നിവയാണുള്ളത്.