യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരിൽ ഏറ്റവും പിന്നിലാണ് നോർവ്വേക്കാർ എന്ന് കണ്ടെത്തൽ. സ്റ്റാറ്റിസ്റ്റ്ക്‌സ് നോർവ്വ നടത്തിയ സർവ്വേയിലാണ് ഇക്കാര്യം ഉള്ളത്. 20 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഹംഗറിയാണ് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൽ ഏറ്റവും മുമ്പന്തിയിലുള്ളത്.

ഹംഗറിയക്കാർ അവരുടെ യാത്രകളുടെ 35 ശതമാനവും പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചാണ് നടത്തുന്നതെന്നും സർവ്വേയിൽ പറയുന്നു. എന്നാൽ നോർവ്വേക്കാരാകട്ടെ 11 ശതമാനം മാത്രമാണ് ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്.

അതുകൊണ്ട് തന്നെ നോർവ്വേയിൽ കാറുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 50 വർഷത്തിനിടയിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ആറ് മടങ്ങ് വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.