വാഷിങ്ടൺ: സിറിയായിൽ ഒരു കാരണവശാലും ബോംബാക്രമണം നടത്തരുതെന്നുംതന്റെ നയം ആവർത്തിച്ചു ഒബാമ. താൻ പ്രസിഡന്റായിരുന്നപ്പോൾസ്വീകരിച്ച നയം രാഷ്ട്രീയ രംഗത്തെ തന്റെ ധീരമായതീരുമാനമായിരുന്നുവെന്നാണ് ജോൺ എഫ് കെന്നഡിയുടെ കൊച്ചു മകൻ സ്‌ക്കൊലസ്ബർഗുമായി നടത്തിയ അഭിമുഖത്തിൽ ഒബാമ വ്യക്തമാക്കിയത്.

സ്‌ക്കൊലസ് ബർഗുമായി നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങൾ അദ്ദേഹംതന്നെയാണ് ഇന്ന് (മെയ് 15) മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്.സിറിയായിലെഏറ്റവും അപകടകരമായ പ്രദേശങ്ങളിലേക്ക് അമേരിക്കൻ സേനയെഅവയ്‌ക്കേണ്ടിവന്നുവെങ്കിലും ബോംബാക്രമണം അരുതെന്ന് വ്യക്തമായ നിർദ്ദേശംനൽകിയിരുന്നതായും ഒബാമ വെളിപ്പെടുത്തി.

ഒബാമയുടെ ഭരണ കാലഘട്ടത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ ആസാദ്,ഗവൺമെന്റ് വിരുദ്ധർക്ക് നേരെ രാസായുധം ഉപയോഗിച്ചിട്ടും,നയതന്ത്രത്തിൽ ചർച്ചകൾ നടത്തി 99 ശതമാനം കൂറ്റൻ രാസായുധ ശേഖരംഒരു വെടിയൊച്ച പോലും കേൾപ്പിക്കാതെ മാറ്റാൻ കഴിഞ്ഞതായും ഒബാമഅഭിമുഖത്തിൽ അവകാശപ്പെട്ടു.

ഒബാമക്ക് ശേഷം ഭരണത്തിലെത്തിയ ട്രമ്പ് സിറിയൻ സേന നടത്തിയ രാസായുധ ആക്രമണത്തിന്  മറുപടിയായി മിസൈൽ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ഭരണകൂടത്തിന്റെ പരാജയമാണ് ആസാദിനെ വീണ്ടും ശക്തനാക്കിയതിന്റെ കാരണമെന്ന്ട്രമ്പ് ഒബാമയെ കുറ്റപ്പെടുത്തിയിരുന്നു.