- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാസിയുടെ പ്രയാണത്തിന്റെ കഥ പറയുന്ന ഹൃസ്വ ചിത്രം നോട്ട് ഓൗട്ട് അബുദബിയിൽ പ്രദർശിപ്പിച്ചു; ചിത്രത്തിൽ അണിനിരന്നത് യുഎഇയിലെ 20ൽ പരം കലാകാരന്മാർ
അബുദാബി: ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാസിയുടെ പ്രയാണവും,ഉയർച്ചകളും ചിത്രീകരിച്ച 'നോട്ട് ഔട്ട്' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു.എ.ഇ യിലെ ഇരുപതിൽ പരം കലാകാരെ അണി നിരത്തിയാണ് 'നോട്ട് ഔട്ട്' എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സൺ മൈക്രോയുടെ ബാനറിൽ ഹനീഫ്,ജ്യോതീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച 'നോട്ട് ഔട്ട്' രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അബുദാബിയിലെ കലാ സാംസ്‌കാരിക പ്രവർത്തകനായ ഷാജി പുഷ്പാംഗദൻ ആണ്. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഏഷ്യാനെറ്റ് റേഡിയോ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്റ്റർ രാജീവ് കോടമ്പള്ളി, പ്രമുഖ സാഹിത്യകാരനും കവിയും, ഗാന രചയിതാവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ,അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ ട്രഷറർ റഫീഖ്,ടി.പി.ഗംഗാധരൻ,ബി.യേശു ശീലൻ,സംവിധായകൻ ഷാജി പുഷ്പാംഗദൻ, അഭിനേതാവും-മാധ്യമ പ്രവർത്തകനുമായ സമീർ കല്ലറ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി.ചിത്രത്തി
അബുദാബി: ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാസിയുടെ പ്രയാണവും,ഉയർച്ചകളും ചിത്രീകരിച്ച 'നോട്ട് ഔട്ട്' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു.എ.ഇ യിലെ ഇരുപതിൽ പരം കലാകാരെ അണി നിരത്തിയാണ് 'നോട്ട് ഔട്ട്' എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
സൺ മൈക്രോയുടെ ബാനറിൽ ഹനീഫ്,ജ്യോതീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച 'നോട്ട് ഔട്ട്' രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അബുദാബിയിലെ കലാ സാംസ്‌കാരിക പ്രവർത്തകനായ ഷാജി പുഷ്പാംഗദൻ ആണ്.
ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഏഷ്യാനെറ്റ് റേഡിയോ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്റ്റർ രാജീവ് കോടമ്പള്ളി, പ്രമുഖ സാഹിത്യകാരനും കവിയും, ഗാന രചയിതാവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ,അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ ട്രഷറർ റഫീഖ്,ടി.പി.ഗംഗാധരൻ,ബി.യേശു ശീലൻ,സംവിധായകൻ ഷാജി പുഷ്പാംഗദൻ, അഭിനേതാവും-മാധ്യമ പ്രവർത്തകനുമായ സമീർ കല്ലറ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി.ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം സദസ്യർ ചിത്രത്തെ വിലയിരുത്തി സംസാരിച്ചു.
അബുദാബി സായിദ് ക്രിക്കറ് സ്റ്റേഡിയത്തിന്റെ പച്ഛാത്തലത്തിൽ ചിത്രീകരിച്ച 'നോട്ട് ഔട്ട് ' ന്റെ ക്യാമറ മെഹറൂഫ് അഷ്‌റഫും,എഡിറ്റിങ് റിനാസും നിർവഹിച്ചു. ഗാന രചന പ്രകാശൻ ഇരിട്ടി, സംഗീതം രഞ്ചു രവീന്ദ്രൻ,ആലാപനം അസ്ഹർ കണ്ണൂർ.നാസർ സിനാക്‌സ്,ഷാനവാസ് ഹബീബ്,ആന്റണി അമൃതരാജ്,ദീപക് രാജ് ,നന്ദു വിപിൻ തുടങ്ങിയർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.
യു.എ.ഇ യിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ സമീർ കല്ലറ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ കെ.കെ മൊയ്തീൻ കോയ, ബി.യേശു ശീലൻ, പി.എം.അബ്ദുൾ റഹിമാൻ, ബാഹുലേയൻ, ലക്ഷ്മി, ജോബീസ് ചിറ്റിലപ്പിള്ളി, റഫീഖ് വടകര, ദീപു, ശ്രീകാന്ത് തുടങ്ങിയ ശ്രദ്ധേയരായ കലാകാരൻന്മാരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ സമകാലീന പശ്ചാത്തലത്തിൽ ചിത്രീകരിച്ചതി നോടൊപ്പം,എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ജീവിത വഴിത്താരയിൽ മുന്നേറുവാനുള്ള ആർജവം ഉണ്ടാക്കി എടുക്കുക എന്ന സന്ദേശമാണ് 'നോട്ട് ഔട്ട് ' എന്ന ചിത്രം നൽകുന്നത്.(സംവിധായകൻ ഷാജി പുഷ്പാംഗദൻ ബന്ധപ്പെടാവുന്ന നമ്പർ---050 906 07 03)