- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ സജീവമാകാതിരുന്നതു വീട്ടുകാർക്കു താൽപര്യം ഇല്ലാത്തതുകൊണ്ട്; നഷ്ടപ്പെട്ട അവസരങ്ങളെ ഓർത്തു ദുഃഖിക്കുന്നില്ല; സംഭവിച്ചതെല്ലാം നല്ലതിനെന്നു മാത്രം വിശ്വസിക്കാനാണിഷ്ടം; സീരിയലുകളിൽ മാത്രം ഒതുങ്ങിയതിന്റെ കാരണം തുറന്നു പറഞ്ഞു രശ്മി സോമൻ
നഷ്ടപ്പെട്ടതിന് ഓർത്ത് വിഷമിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് നടി രശ്മി സോമൻ. സീരിയലിൽ അഭിനയിച്ചതുകൊണ്ട് തനിക്ക് സിനിമയിലെ അവസരം നഷ്ടപ്പെട്ടുവെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും. സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടിയാണെന്ന് മാത്രം വിശ്വസിക്കുന്ന ഒരളാണ് താനെന്നും രശ്മി സോമൻ പറയുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത മഗ്രിബ് എന്ന ചിത്രത്തിലൂടെയാണ് രശ്മി അഭിനയരംഗത്ത് എത്തുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ഈ അവസരം വന്നത്. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെ നായിക വേഷവും അവതരിപ്പിച്ചു. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടി പിന്നീട് മിനിമസ്‌ക്രീനിൽ അഭിനയിച്ചു തുടങ്ങി. ടിവി സീരിയലുകളിൽ സജീവമായി അഭിനയിച്ച് തുടങ്ങിയ ശേഷം സിനിമാ രംഗത്തിലേക്ക് മടങ്ങിവന്നതുമില്ല. എന്നാൽ നഷ്ടപ്പെട്ട അവസരങ്ങളെയോർത്ത് താൻ വിഷമിച്ചിട്ടുമില്ലെന്ന് രശ്മി സോമൻ പറഞ്ഞു.തനിക്ക് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഓഫർ വരുന്നത് കാതൽ ദേശം എന്ന തമിഴ് ചിത്രത്തിലേക്കായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കു
നഷ്ടപ്പെട്ടതിന് ഓർത്ത് വിഷമിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് നടി രശ്മി സോമൻ. സീരിയലിൽ അഭിനയിച്ചതുകൊണ്ട് തനിക്ക് സിനിമയിലെ അവസരം നഷ്ടപ്പെട്ടുവെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും. സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടിയാണെന്ന് മാത്രം വിശ്വസിക്കുന്ന ഒരളാണ് താനെന്നും രശ്മി സോമൻ പറയുന്നു.
പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത മഗ്രിബ് എന്ന ചിത്രത്തിലൂടെയാണ് രശ്മി അഭിനയരംഗത്ത് എത്തുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ഈ അവസരം വന്നത്.
ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെ നായിക വേഷവും അവതരിപ്പിച്ചു. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടി പിന്നീട് മിനിമസ്‌ക്രീനിൽ അഭിനയിച്ചു തുടങ്ങി.
ടിവി സീരിയലുകളിൽ സജീവമായി അഭിനയിച്ച് തുടങ്ങിയ ശേഷം സിനിമാ രംഗത്തിലേക്ക് മടങ്ങിവന്നതുമില്ല. എന്നാൽ നഷ്ടപ്പെട്ട അവസരങ്ങളെയോർത്ത് താൻ വിഷമിച്ചിട്ടുമില്ലെന്ന് രശ്മി സോമൻ പറഞ്ഞു.തനിക്ക് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഓഫർ വരുന്നത് കാതൽ ദേശം എന്ന തമിഴ് ചിത്രത്തിലേക്കായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആ ഓഫർ വരുന്നത്. അന്ന് താൻ സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ദപ്പെട്ട് സമ്മിശ്രിത അഭിപ്രായമാണ് കുടുംബത്തിൽ ഉണ്ടായത്.താൻ അഭിനയിക്കുന്നതിൽ അച്ഛന് യോജിപ്പായിരുന്നു. ആ സമയത്ത് അച്ഛൻ സൗദിയിലായിരുന്നു. എന്നാൽ വീട്ടിൽ മറ്റാർക്കും ഇഷ്ടമല്ലെന്ന് പറഞ്ഞതോടെ ആ ഓഫർ താൻ വേണ്ടന്ന് വയ്ക്കുകയായിരുന്നുവെന്നും നടി പറയുന്നു.സിനിമയിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്നോർത്ത് താൻ ഒരിക്കലും വിഷമിക്കില്ല. നടന്നത് എല്ലാം നല്ലതിന് എന്ന് മാത്രം വിചാരിക്കുന്നയാളാണ് താനെന്നും രശ്മി പറയുന്നു.
പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗോപിനാഥുമായുള്ള വിവാഹം. ഇപ്പോൾ ഭർത്താവ് ഗോപിനാഥിനൊപ്പം ദുബായിലാണ്. സിനിമയിലും സീരിയലിൽ നിന്നുമായി ഒത്തിരി ഓഫർ വരുന്നുണ്ടെന്നും അവർ പറഞ്ഞുഷോപ്പിങ് മാളുകളിലും സിനിമ തിയേറ്ററുകളിലുമൊക്കെ വച്ച് ഒരുപാട് മലയാളികളെ കാണാറുണ്ട്. പലരും അത്ഭുതത്തോടെ നോക്കും. ഡാൻസ് ക്ലാസ് തുടങ്ങാൻ വന്നതാണോ എന്നാണ് പലർക്കും അറിയേണ്ടത്. അതൊരു നല്ല ഐഡിയയാണല്ലോ നിങ്ങൾ പറഞ്ഞത്. അങ്ങനെ ഒരു മറുപടിയും കൊടുക്കുകയാണ് തന്റെ പതിവെന്ന് രശ്മി സോമൻ പറയുന്നു.