ദുബൈ : യഥാസമയം രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ വാഹനങ്ങൾ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്.  ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനു നൽകുന്ന പ്രാധാന്യം  വാഹന രജിസ്‌ട്രേഷൻ പുതുക്കുന്ന കാര്യത്തിനു പലരും നൽകുന്നില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ദുബൈ ട്രാഫിക് പൊലീസ് കേണൽ ജമാൽ അൽ ബന്നായ് പറഞ്ഞു.

2015 പകുതിയാവുമ്പോഴേക്കും 11,995 വാഹനങ്ങൾക്കാണ് രജിസ്‌ട്രേഷൻ പുതുക്കാത്തതിന്റെ പേരിൽ പിഴ അടയ്‌ക്കേണ്ടി വന്നത്.  പിടിക്കപ്പെടുന്നത് രജിസ്‌ട്രേഷൻ ഇല്ലാത്ത വാഹനങ്ങളിൽ ഒരു അംശം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. ഫൈൻ തുക അടയ്ക്കാൻ നിർവ്വാഹമില്ലാത്തതിനാൽ ലൈസൻസ് പുതുക്കാൻ മടിക്കുന്നവരും ഫൈൻ ഒന്നുമില്ലെങ്കിലും രജിസ്‌ട്രേഷൻ പുതുക്കാത്തവരും ഉണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.  

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞിട്ടും രജിസ്‌ട്രേഷൻ പുതുക്കാത്തവരിൽ നിന്നും ഇനി മുതൽ പൊലീസ് ഫൈൻ ഈടാക്കില്ല. കാലാവധികഴിഞ്ഞ് മൂന്നുമാസമായിട്ടും പുതുക്കാത്തവരുടെ വാഹനങ്ങൾ ഇനി മുതൽ ജപ്തി ചെയ്യും. എക്‌സപയറി ഡേറ്റ് കവിയുന്നതിനു 30 ദിവസം മുമ്പ് എങ്കിലും രജിസ്‌ട്രേഷൻ നവീകരിച്ചിരിക്കണം. കാലാവധി പൂര#ത്തിയായി 30 ദിവസം വരെയും പിഴ കൂടാതെ പുതുക്കാം. ഇതിനു ശേഷം നവീകരിക്കാൻ വൈകുന്ന ഓരോമാസങ്ങളിലും ഫൈൻ നൽകേണടി വരും.

രജിസ്‌ട്രേഷൻ നവീകരിക്കാൻ എസ്എംഎസ്സിലൂടെയോ ആർടിഎയിലൂടെയോ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകും. 3 വർഷത്തേക്ക് പുതുക്കിയില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദു ചെയ്യും