- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറുകളിൽ പ്രത്യേക സീറ്റ് ഘടിപ്പിക്കാതെ കുട്ടികളെ കയറ്റുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും; നിയമം നടപ്പിലാക്കണമെന്ന ആവശ്യവുമായി ദുബൈ പൊലീസ്
ദുബൈ: കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ദുബൈ പൊലീസ് മുന്നിട്ടിറങ്ങുന്നു. കാറുകളിൽ പ്രത്യേക സീറ്റ് ഘടിപ്പിക്കാതെ കുട്ടികളെ കയറ്റുന്നവർക്ക് പിഴ നല്കുന്ന നിയമം നടപ്പിലാക്കണെമെന്ന ആവശ്യവുമായാണ് ദുബൈ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. സീറ്റ് ഘടിപ്പിക്കാതെ പിൻസീറ്റിൽ കുട്ടികളെ കയറ്റുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോ
ദുബൈ: കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ദുബൈ പൊലീസ് മുന്നിട്ടിറങ്ങുന്നു. കാറുകളിൽ പ്രത്യേക സീറ്റ് ഘടിപ്പിക്കാതെ കുട്ടികളെ കയറ്റുന്നവർക്ക് പിഴ നല്കുന്ന നിയമം നടപ്പിലാക്കണെമെന്ന ആവശ്യവുമായാണ് ദുബൈ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
സീറ്റ് ഘടിപ്പിക്കാതെ പിൻസീറ്റിൽ കുട്ടികളെ കയറ്റുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷ നൽകുന്ന നിയമം ഇതുവരെയും നടപ്പായിട്ടില്ലെന്നതിനാലാണ് അഭ്യർത്ഥനയുമായി ദുബൈ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ സീറ്റ് ഘടിപ്പിക്കൽ നിർബന്ധമല്ലെങ്കിലുംസ്ഥാപിച്ചാൽ സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.
10 വയസിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴയും നാലു ബ്ലാക്ക് പോയന്റും ശിക്ഷയായി ലഭിക്കും. 2008 മുതലുള്ള നിയമമാണിത്. വാഹനത്തിൽ കയറിയാൽ ഉടൻ സീറ്റ് ബെൽറ്റ് ധരിക്കണമെന്നത്ഫെഡറൽ ട്രാഫിക് നിയമമാണ്.