ബോളിവുഡിന്റെ സ്വപ്ന സുന്ദരി ശ്രീദേവിക്ക് തലവേദനയായി മകൾ ജാൻവി മാറുന്നുവെന്ന റിപ്പോർട്ട് വന്നിട്ട് ഏറെ നാളായില്ല. ജാൻവിയും മുൻ കേന്ദ്രമന്ത്രി സുശിൽ കുമാർ ഷിൻഡെയുടെ ചെറുമകൻ ശിഖർ പഹാരിയുമായുള്ള പ്രണയം ശ്രീദേവിക്ക് ഇഷ്ടമല്ലെന്നും മകളെ ഈ ബന്ധത്തിൽ നിന്നും അകറ്റിയെന്നുമൊക്കെ വാർത്ത വന്നിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് പിന്നാലെ ജാൻവിക്കും ശ്രീദേവിക്കും പിതാവ് ബോണി കപൂറിനും ഒപ്പം ശിഖർ പൊതുവേദിയിലെത്തിയതും വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് ശിഖാർ അല്ല ജാൻവിയുടെ കാമുകനെന്നാണ്.

ജാൻവിക്ക് പ്രണയം അക്ഷത് രഞ്ജൻ എന്ന ചുള്ളൻ പയ്യനോടാണെന്നാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായതോടെയാണ് ശിഖറല്ല അക്ഷതാണ് ശ്രീദേവിയുടെ മൗനത്തിന് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്. ജാൻവിയുടെ അക്കൗണ്ടിലൂടെ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്.

ഗൗരി ഷിൻഡെയുടെ പുതിയ ഷാരൂഖ് ചിത്രമായ ഡിയർ സിന്ദഗിയുടെ പ്രിവ്യൂ ഷോയ്ക്ക് ശ്രീദേവിക്കും ജാൻവിക്കുമൊപ്പം എത്തിയത് അക്ഷതാണെന്നും പറയപ്പെടുന്നു. ്ര്രടഫ്‌സ് യൂണിവേഴ്‌സിറ്റിയിലെ മീഡിയ വിദ്യാർത്ഥിയാണ് അക്ഷത് രൻജൻ.

എന്നാൽ ശിഖർ പഹാരിയയുമായുള്ള ചുംബന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ട് അധികനാളായിട്ടില്ല. അതിനിടയിൽ പുതിയ കാമുകനെ ജാൻവി തേടിയെന്നാണ് പാപ്പരാസികൾ കണ്ടെത്തിയിരിക്കുന്നത്.