- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌കാർ നോമിനേഷനിൽ വംശീയതയോ? ഇക്കുറി പ്രധാന അവാർഡുകളിൽ ഫൈനലിസ്റ്റുകളായി കറുത്ത വർഗ്ഗക്കാർ ആരുമില്ല
ലോസാഞ്ചൽസ്: എൺപത്തിയേഴാമത് ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകളിൽ വംശീയ വികാരത്തിന്റെ കടന്നുകയറ്റമുണ്ടോ? ഉണ്ടെന്നാണ് പരാതി. കറുത്ത വർഗ്ഗക്കാരെ അവഹേളിക്കുന്നതാണ് ഇത്തവണത്തെ ഓസ്‌കാർ അവാർഡ് നോമിനേഷൻ എന്നാണ് ആക്ഷേപം. അഭിനയതാവിന്റോയോ സംവിധായകന്റേയോ പട്ടികയിൽ ഒരു കറുത്ത വർഗ്ഗക്കാരൻ പോലും ഉൾപ്പെടാത്തതാണ് ഇതിന് കാരണം. ഒൻപതു നോമിനേഷനുക
ലോസാഞ്ചൽസ്: എൺപത്തിയേഴാമത് ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകളിൽ വംശീയ വികാരത്തിന്റെ കടന്നുകയറ്റമുണ്ടോ? ഉണ്ടെന്നാണ് പരാതി. കറുത്ത വർഗ്ഗക്കാരെ അവഹേളിക്കുന്നതാണ് ഇത്തവണത്തെ ഓസ്‌കാർ അവാർഡ് നോമിനേഷൻ എന്നാണ് ആക്ഷേപം. അഭിനയതാവിന്റോയോ സംവിധായകന്റേയോ പട്ടികയിൽ ഒരു കറുത്ത വർഗ്ഗക്കാരൻ പോലും ഉൾപ്പെടാത്തതാണ് ഇതിന് കാരണം.
ഒൻപതു നോമിനേഷനുകൾ വീതം നേടി ബേർഡ്മാനും ദ ഗ്രാൻഡ് ബുഡപെസ്റ്റ് ഹോട്ടലും മൽസരത്തിൽ മുന്നിട്ട് നിൽക്കുന്നു. അമേരിക്കൻ സ്‌നൈപർ ആറു നോമിനേഷനുകളാണ് നേടിയത്. മികച്ച നടനാകനുള്ള മത്സരത്തിൽ സ്റ്റീവ് കാറൽ, ബ്രാഡ്‌ലി കൂപ്പർ,എഡി റെഡ്‌മെയ്ൻ , മൈക്കൽ കീറ്റൺ,ബെനെഡിക്ട് കുംബെർബച്ച് എന്നിവരും മികച്ച നടിയാകാനുള്ള പട്ടികയിൽ മറിയോൺ കോട്ടിലാഡ് ,ജൂലിയാനി മുറേ ,റോസമുണ്ട് പൈക് ,റീസ് വിതർസ്പൂൺ,ഫെലിസിറ്റി ജോൺസ് എന്നിവരാണുള്ളത്.
കേക്ക് എന്ന സിനിമയിലെ പ്രകടനത്തിന് ജെനിഫൻ അനിസ്റ്റൺ മികച്ച അഭിനേതാവിന്റെ പട്ടികയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതു സംഭവിച്ചില്ല. ഗോൾഡൺ ഗ്ലോബ് നോമിനേഷൻ കിട്ടിയ നടയാണ് ജെനിഫർ. ആമി ആദംസിനേയും നോമിനേറ്റ് ചെയ്തില്ല. ഇതൊടൊപ്പം മികച്ച സംവിധായകരുടെ പട്ടികയിൽ നിന്ന് അൻജെലീന ജൂലിയേയും ഒഴിവാക്കി. അൻജെലീനയുടെ അൺ ബ്രോക്കൺ എന്ന സിനിമയേയും മികച്ച ചിത്രത്തിനായി ഓസ്‌കാറിൽ പരിഗണിക്കുന്നില്ല.
അൺ ബ്രോക്കൺ എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക അംഗീകാരം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ സംവിധായികയ്ക്കുള്ള നോമിനേഷനും പ്രതീക്ഷിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജയിലറയിൽ കഴിഞ്ഞ വ്യക്തി ഒളിമ്പിക്‌സ് ചാമ്പ്യനാകുന്ന അതിശക്തമായ പ്രമേയമാണ് അൺ ബ്രോക്കണിലൂടെ അവതരിപ്പിക്കുന്നത്. മികച്ച സംവിധായകരുടെ പട്ടികയിൽ പുരുഷന്മാർ മാത്രമേ ഉള്ളൂവെന്ന ആക്ഷേപവും ഓസ്‌കാറിന്റെ നാമനിർദ്ദേശ പട്ടികയിൽ ഉണ്ട്. മികച്ച സഹനടിക്കുള്ള പുരസ്‌കാര പട്ടികയിൽ നിന്ന് ജെസിക്കാ ക്രിസ്റ്റ്യനെ ഒഴിവാക്കിയതും വിവാദമാണ്.
എന്നാൽ ആക്ഷേപങ്ങളോട് വ്യക്തയോടെ പ്രതികരിക്കാൻ ഓസ്‌കാർ സമിതിക്ക് ആയിട്ടില്ല. ആദ്യമായാണ് ഇത്രയും രൂക്ഷമായ വിമർശനം സമിതിക്ക് നേരിടേണ്ടി വരുന്നത്. ഫെബ്രുവരി 22നാണ് ഓസ്‌കർ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം.