- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് അമ്പത് ശതമാനം ആളുകൾ ഇപ്പോഴും മാസ്ക് ധരിക്കുന്നില്ല; രോഗ നിർണയം വേഗത്തിലാക്കാൻ റാപ്പിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം
മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം പറഞ്ഞത്.
മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് പകർച്ചവ്യാധി തടയുന്നതിനുള്ള പ്രധാന മാർഗം. രോഗ നിർണയം വേഗത്തിലാക്കാൻ റാപ്പിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കും. ഇതിനായി കൂടുതൽ കിറ്റുകൾ ലഭ്യമാക്കും. ഫംഗൽ ബാധയാണ് വെല്ലുവിളിയാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകത്തിലും ബംഗാളിലും ടിപിആർ 25 ശതമാനത്തിലും അധികമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗം ഗുരുതരമായി ബാധിച്ചവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഐസിയു കിടക്കകളുടെ എണ്ണവും മെഡിക്കൽ ഓക്സിജൻ ഉൽപാദനവും വർദ്ധിപ്പിച്ചുവരുന്നുണ്ട്. എന്നാൽ ഈ നടപടികളുടെ വ്യക്തമായ സ്വാധീനം മരണനിരക്കിൽ കാണാൻ കുറച്ച് ദിവസങ്ങളോ ആഴ്ചയോ എടുക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്
Next Story