- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട തമിഴിൽ നായകനാകുന്ന നോട്ടയുടെ ട്രെയിലറെത്തി; പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ രാഷ്ട്രീയക്കാരനായും അലസനായ ചെറുപ്പക്കാരന്റെയും വേഷത്തിൽ നടൻ
ഗീതാഗോവിന്ദത്തിലൂടെ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയചിത്രം നോട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു.തെലുങ്ക് താരമായ വിജയ് ദേവരക്കൊണ്ട തമിഴ് ആദ്യമായി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സൂര്യയാണ് പുറത്ത് വിട്ടത്.റൗഡിക്ക് തമിഴിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് സൂര്യ ട്രെയിലർ പങ്കുവെച്ചത്. . രാാഷ്ട്രീയപ്രവർത്തകനായിട്ടാണ് വിജയ് ദേവെരകൊണ്ട ചിത്രത്തിൽ അഭിനയിക്കുന്നത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ഷാൻ കറുപ്പുസാമിയാണ്. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ ഏറെ മുന്നിലാണ് ഈ വീഡിയോ. പൊളിറ്റിക്കൽ ത്രില്ലറാണ് നോട്ടയിൽ വിജയിന്റെ രണ്ടു വേഷപകർച്ചകൾ കാണാം. പബ്ബിൽ ഡാൻസ് ചെയ്യുകയും പെൺകുട്ടിയെ ഉമ്മവയ്ക്കുകയുമൊക്കെ ചെയ്യുന്ന ഒരു അലസ ചെറുപ്പക്കാരനായാണ് വീഡിയോയുടെ ആദ്യ പകുതിയിൽ വിജയിനെ കാണാൻ സാധിക്കുക. എന്നാൽ, വീഡിയോയുടെ അവസാനഭാഗത്ത് ഇതുവരെ കാണാത്തൊരു അവതാരര
ഗീതാഗോവിന്ദത്തിലൂടെ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയചിത്രം നോട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു.തെലുങ്ക് താരമായ വിജയ് ദേവരക്കൊണ്ട തമിഴ് ആദ്യമായി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സൂര്യയാണ് പുറത്ത് വിട്ടത്.റൗഡിക്ക് തമിഴിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് സൂര്യ ട്രെയിലർ പങ്കുവെച്ചത്. .
രാാഷ്ട്രീയപ്രവർത്തകനായിട്ടാണ് വിജയ് ദേവെരകൊണ്ട ചിത്രത്തിൽ അഭിനയിക്കുന്നത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ഷാൻ കറുപ്പുസാമിയാണ്. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.
യൂട്യൂബ് ട്രെൻഡിംഗിൽ ഏറെ മുന്നിലാണ് ഈ വീഡിയോ. പൊളിറ്റിക്കൽ ത്രില്ലറാണ് നോട്ടയിൽ വിജയിന്റെ രണ്ടു വേഷപകർച്ചകൾ കാണാം. പബ്ബിൽ ഡാൻസ് ചെയ്യുകയും പെൺകുട്ടിയെ ഉമ്മവയ്ക്കുകയുമൊക്കെ ചെയ്യുന്ന ഒരു അലസ ചെറുപ്പക്കാരനായാണ് വീഡിയോയുടെ ആദ്യ പകുതിയിൽ വിജയിനെ കാണാൻ സാധിക്കുക. എന്നാൽ, വീഡിയോയുടെ അവസാനഭാഗത്ത് ഇതുവരെ കാണാത്തൊരു അവതാരരൂപത്തിലാണ് വിജയ് എത്തുന്നത്. ഗൗരവക്കാരനായ രാഷ്ട്രീയക്കാരനായി വിജയ് ആരാധകരെ അമ്പരപ്പിക്കുന്നു.