സാന്റിയാഗോ ബെർണബ്യൂ: റയലിനെതിരെ കഴിഞ്ഞ ദിവസം ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഏറ്റ പരാജയത്തിൽ നിന്ന് ശക്തമായി തിരിച്ച് വരുമെന്ന് പി എസ് ജി താരം നെയ്മർ.

പരാജയം വിഷമിപ്പിക്കുന്നതാണ് തിരിച്ചുവരുക പ്രയാസവുമാണ്. എന്നാൽ കഴിഞ്ഞ സീസൺ ഓർക്കുക. ഇതിലും വിഷമകരമായത് ആണ് അന്ന് മറികടന്നത്. നെയ്മർ മത്സരശേഷം പറഞ്ഞു.

കഴിഞ്ഞ സീസണിൽ പിഎസ്ജിയ്‌ക്കെതിരെ ബാഴ്‌സലോണ നടത്തിൽ 6-1ന്റെ തിരിച്ചുവരവ് ഇത് പോലെ ആയിരുന്നു. മികച്ച പ്രകടനം രണ്ടാം പാദത്തിൽ കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നെയ്മാർ പറഞ്ഞു.