തിങ്കളാഴ്‌ച്ച വരെ കാർട്ടൺ പ്രദേശത്തുള്ളവർ വെള്ളം ഉപയോഗിക്കുമ്പോൾ തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കാൻ നിർദ്ദേശം.. ഇ.കോളിയുടെമലിനീകരണം കണ്ടെത്തിയതിന് തുടർന്നാണ് നിർദ്ദേശം നല്കിയിരിക്കുന്നത്. മൂന്ന് ടെസ്റ്റ് റൺസ് കൗൺസിലിന് ലഭിക്കുന്നതുവരെ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

എല്ലാ ബിസിനസ് ആവശ്യക്കാരും നഗരവാസികളും കുടിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലാ വെള്ളവും തിളപ്പിക്കണം, ബേബി ഫോർമുല, ജ്യൂസ്, ഐസ്, പഴങ്ങളും പച്ചക്കറികളും കഴുകൽ, മറ്റ് ഭക്ഷണം തയ്യാറാക്കൽ / പാചക ആവശ്യങ്ങൾ പല്ല് തേയ്ക്കൽ ഇവയെല്ലാം തിളപ്പിച്ചാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.