- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തസ്‌കര റാണിയായി വാണിരുന്ന 86കാരി ഒടുവിൽ പിടിയിലായി; അറസ്റ്റിലാത് 82 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ
അറ്റ്‌ലാന്റാ: ആറുപതിറ്റാണ്ട് തസ്‌കര റാണിയായി വിലസിയ 86 കാരി ഡോറിസ് പെയ്ൻ അറ്റ്‌ലാന്റാ വാൾമാർട്ടിൽ നിന്നും 82 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ ജൂലൈ 17 തിങ്കളാഴ്ച അറസ്റ്റിലായി. ജൂവലറി മോഷിട്ക്കുക എന്നതാണ് ഡോറിസിന്റെ ഹോബി. ഗ്രാനി ജൂവലറി തീഫ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇത്രയും വർഷത്തിനുള്ളിൽ 2 മില്യൺ ഡോളർ ജൂവലറിയാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഇവർ മോഷ്ടിച്ചത്. കാൻസർ രോഗിയാണെന്നു പറയുന്നുണ്ടെങ്കിലും രോഗം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശമില്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വാൾമാർട്ടിൽ എത്തിയ ഡോറിസ് സാധനങ്ങൾ മോഷ്ടിക്കുന്നത് ജീവനക്കാരന്റെ ദൃഷ്ടിയിൽപ്പെട്ടു. തുടർന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ജയിലിൽ എത്തിച്ചുവെങ്കിലും 660 ഡോളറിന്റെ ജാമ്യത്തിൽ ഉടനെ മോചിപ്പിക്കുകയായിരുന്നു.ജൂവലറി മോഷ്ടവായ ഇവരെക്കുറിച്ചു 2013 ൽ (The Life And Crimes of Doris Paune) ഒരു ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു. അന്തർദേശീയ കുറ്റവാളിയായി അറിയപ്പെടുന്ന ഇവരെ ഗ്രീസ്, ഫ്രാൻസ്, ബ്രിട്ടൻ, സ്വിറ്റ്
അറ്റ്‌ലാന്റാ: ആറുപതിറ്റാണ്ട് തസ്‌കര റാണിയായി വിലസിയ 86 കാരി ഡോറിസ് പെയ്ൻ അറ്റ്‌ലാന്റാ വാൾമാർട്ടിൽ നിന്നും 82 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ ജൂലൈ 17 തിങ്കളാഴ്ച അറസ്റ്റിലായി. ജൂവലറി മോഷിട്ക്കുക എന്നതാണ് ഡോറിസിന്റെ ഹോബി. ഗ്രാനി ജൂവലറി തീഫ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇത്രയും വർഷത്തിനുള്ളിൽ 2 മില്യൺ ഡോളർ ജൂവലറിയാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഇവർ മോഷ്ടിച്ചത്.
കാൻസർ രോഗിയാണെന്നു പറയുന്നുണ്ടെങ്കിലും രോഗം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശമില്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വാൾമാർട്ടിൽ എത്തിയ ഡോറിസ് സാധനങ്ങൾ മോഷ്ടിക്കുന്നത് ജീവനക്കാരന്റെ ദൃഷ്ടിയിൽപ്പെട്ടു. തുടർന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ജയിലിൽ എത്തിച്ചുവെങ്കിലും 660 ഡോളറിന്റെ ജാമ്യത്തിൽ ഉടനെ മോചിപ്പിക്കുകയായിരുന്നു.ജൂവലറി മോഷ്ടവായ ഇവരെക്കുറിച്ചു 2013 ൽ (The Life And Crimes of Doris Paune) ഒരു ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു.
അന്തർദേശീയ കുറ്റവാളിയായി അറിയപ്പെടുന്ന ഇവരെ ഗ്രീസ്, ഫ്രാൻസ്, ബ്രിട്ടൻ, സ്വിറ്റ്‌സർലന്റ് തുടങ്ങി 20 രാജ്യങ്ങളിൽ വെച്ചു മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നു. ബാല്യത്തിൽ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യവും പീഡനത്തിനു വിധേയയായി കൊണ്ടിരുന്ന മാതാവിനുവേണ്ടിയാണ് ബാല്യത്തിൽ തന്നെ വാച്ചുകൾ മോഷിടിച്ചു മോഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചതെന്ന് ഇവർ പറയുന്നു