- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാനെയും കൂട്ടി നൗഫൽ ഊരകം മലയിൽ എരുമപ്പാറയിലെത്തിയത് ഏപ്രിൽ നാലിന്; ഇരുവരും കഞ്ചാവു വലിച്ചു ലഹരിയിൽ ആഴ്ന്നതോടെ തർക്കമായി; തർക്കത്തിനിടയിൽ സൽമാൻ നൗഫലിനെ അടിച്ചു വീഴ്ത്തി; നൗഫൽ സംഭവ സ്ഥലത്ത് രക്തം വാർന്ന് മരിച്ചതോടെ മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു; സുഹൃത്ത് സൽമാൻ അറസ്റ്റിൽ
മലപ്പുറം: സുഹൃത്തിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടരിക്കോട് ഒറ്റതെങ്ങ് സ്വദേശി മുഹമ്മദ് സൽമാനാണ് പിടിയിലായത്. മുഹമ്മദ് സൽമാന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ നൗഫൽ എന്ന 18 കാരൻ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.നൗഫൽ എടരിക്കോട് പുതുപ്പറമ്പിലെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു.
ഏപ്രിൽ നാലിനാണ് നൗഫലിനെ വേങ്ങര ഊരകം മലയിലെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഏപ്രിൽ നാലിനാണ് നൗഫലിന്റെ മൃതദേഹം കണ്ടെത്തിയത്. എപ്രിൽ മൂന്നിന് നൗഫലിനെ വാടകവീട്ടിൽ നിന്നും സൽമാൻ വിളിച്ചിറിക്കി കൊണ്ടുവന്നിരുന്നു.
തുടർന്ന് ബൈക്കിൽ ഊരകം മലയിൽ എരുമപ്പാറയിലെത്തിയ ഇരുവരും കഞ്ചാവ് വലിക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടയിൽ സൽമാൻ നൗഫലിനെ അടിച്ചുവീഴ്ത്തുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നൗഫലിന്റെ തല പാറയിലിടിക്കുകയും നൗഫൽ സംഭവ സ്ഥലത്ത് വെച്ച് രക്തം വാർന്ന് മരിക്കുകയുമായിരുന്നു. മരണം സ്ഥിരീകരിച്ച ഉടൻ മൃതദേഹം കൊക്കയിലേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിയ സൽമാൻ മാതാവിനെയും കൂട്ടി മൈസൂരിലേക്ക് പോയി.
ദിവസം കഴിഞ്ഞിട്ടും നൗഫൽ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നൗഫലിന്റെ ഊരകം മലയിൽ ഇരുവരും തർക്കമുണ്ടായ ഇടത്ത് വെച്ച് നാട്ടുകാരിൽ ഒരാൾക്ക് ലഭിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നൗഫലിന്റെ മൃതദേഹം എരുമപ്പാറയിൽ നിന്നും കണ്ടെത്തുകയായിരുന്നു. നൗഫലിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പ്രതിയെ പൊലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.