- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിൽ വിപത്തിനെതിരെ പാട്ടുകൾ എഴുതിയ ഗായകൻ നൗഷാദ് എരഞ്ഞിമാവിനെ ആദരിച്ചു
മുക്കം:ഗെയിൽ വിപത്തിനെതിരെ ജനങ്ങളെ ബോധവൽകരിക്കുന്നതിനായി സമരപ്പാട്ടുകൾനിർമ്മിച്ച നൗഷാദ് എരഞ്ഞിമാവിനെ ജനകീയ സമരസമിതി ആദരിച്ചു. എരഞ്ഞിമാവിൽസംഘടിപ്പിച്ച ഗെയിൽ വിരുദ്ധ ഐക്യദാർഢ്യ സമ്മേളനത്തിൽ വെൽഫെയർപാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര സമരപ്പാട്ട്പ്രകാശനവും നൗഷാദ് എരഞ്ഞിമാവിനെ ആദരിക്കലും നിർവഹിച്ചു. ജനകീയ സമരസമിതി 22 ദിവസമായി എരഞ്ഞിമാവിൽ ആരംഭിച്ച കുടിൽ കെട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നൗഷാദ് ആലപിച്ച ഗാനങ്ങൾ പുറത്തിറക്കിയത്.ഗെയിൽപാട്ട് രണ്ടു ദിവസത്തിനകംതന്നെ യൂടൂബിൽ ആയിരങ്ങൾ കണ്ടു കഴിഞ്ഞു.വെൽഫെയർപാർട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി, ഫ്രറ്റേണിറ്റിമൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെജ്ദ റൈഹാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. രാജു പുന്നക്കൽ, ശംസുദ്ദീൻ ചെറുവാടി, ഗഫൂർ കുറുമാടൻ, ബഷീർപുതിയോട്ടിൽ, മജീദ് പുതുക്കുടി, അലവിക്കുട്ടി കാവനൂർ, ഹമീദ് കൊടിയത്തൂർ,ജാഫർ എരഞ്ഞിമാവ്, സാലിം ജീറോഡ് സംസാരിച്ചു. ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷതവഹിച്ച യോഗത്തിൽ റഫീഖ് കുറ്റ്യോട്ട് സ്വാഗതവും ബാവ പവർവേൾഡ് നന്ദി
മുക്കം:ഗെയിൽ വിപത്തിനെതിരെ ജനങ്ങളെ ബോധവൽകരിക്കുന്നതിനായി സമരപ്പാട്ടുകൾനിർമ്മിച്ച നൗഷാദ് എരഞ്ഞിമാവിനെ ജനകീയ സമരസമിതി ആദരിച്ചു. എരഞ്ഞിമാവിൽസംഘടിപ്പിച്ച ഗെയിൽ വിരുദ്ധ ഐക്യദാർഢ്യ സമ്മേളനത്തിൽ വെൽഫെയർപാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര സമരപ്പാട്ട്പ്രകാശനവും നൗഷാദ് എരഞ്ഞിമാവിനെ ആദരിക്കലും നിർവഹിച്ചു.
ജനകീയ സമരസമിതി 22 ദിവസമായി എരഞ്ഞിമാവിൽ ആരംഭിച്ച കുടിൽ കെട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നൗഷാദ് ആലപിച്ച ഗാനങ്ങൾ പുറത്തിറക്കിയത്.ഗെയിൽപാട്ട് രണ്ടു ദിവസത്തിനകംതന്നെ യൂടൂബിൽ ആയിരങ്ങൾ കണ്ടു കഴിഞ്ഞു.വെൽഫെയർപാർട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി, ഫ്രറ്റേണിറ്റിമൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെജ്ദ റൈഹാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
രാജു പുന്നക്കൽ, ശംസുദ്ദീൻ ചെറുവാടി, ഗഫൂർ കുറുമാടൻ, ബഷീർപുതിയോട്ടിൽ, മജീദ് പുതുക്കുടി, അലവിക്കുട്ടി കാവനൂർ, ഹമീദ് കൊടിയത്തൂർ,ജാഫർ എരഞ്ഞിമാവ്, സാലിം ജീറോഡ് സംസാരിച്ചു. ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷതവഹിച്ച യോഗത്തിൽ റഫീഖ് കുറ്റ്യോട്ട് സ്വാഗതവും ബാവ പവർവേൾഡ് നന്ദിയുംപറഞ്ഞു.