കോട്ടയം: പ്രശസ്ത നോവലിസ്റ്റും മലയാള മനോരമയിലെ ഉദ്യോഗസ്ഥനുമായ കോട്ടയം എസ്.എച്ച് മൗണ്ട് ചൊവ്വാറ്റുകുന്നേൽ ജോയ്‌സിയുടെ (സി. എസ്. ഇമ്മാനുവേൽ) മകൻ ബാലു (23) ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.

ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. ബാലു ഓടിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം തട്ടിയായിരുന്നു അപകടം. ഇത് നിർത്താതെ പോയി. പൊലീസ് എത്തി അംബദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പാറമ്ബുഴ ബേത് ലഹേം പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

ബംഗളൂരുവിൽ സ്വകാര്യ കമ്ബനിയിൽ ജോലിചെയ്യുന്ന ബാലു മൂന്നു ദിവസം മുമ്ബാണ് കോട്ടയത്തെ വീട്ടിലെത്തി മടങ്ങിയത്. അടുത്ത മാസം ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോവാനിരിക്കെയായിരുന്നു അത്യാഹിതം.

സഹോദരങ്ങൾ: മനു ജോയ്‌സ് (സീരിയർ സംവിധായകൻ), മീനു, സാനു ( ബി.കോം വിദ്യാർത്ഥി).