- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ 8 ഇന്ത്യയുടെ ദുഃഖദിനമെന്ന് രാഹുൽ ഗാന്ധി; നോട്ടുനിരോധനം ഒരു ദുരന്തം; ജി എസ് ടി നല്ല ആശയമെങ്കിലും നടപ്പാക്കിയപ്പോൾ പിഴച്ചെന്നും രാഹുൽ
ന്യൂഡൽഹി: നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സാമ്പത്തിക ഘടനയ്ക്ക് ഏറ്റ വൻപ്രഹരമായിരുന്നുവെന്ന് രാഹുൽഗാന്ധി. നോട്ടു നിരോധനം നിലവിൽ വന്ന നവംബർ എട്ടിന് കേന്ദ്രസർക്കാർ വൻ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുക. നവംബർ എട്ട് ഇന്ത്യക്ക് ദുഃഖദിനമായിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.എന്നാൽ ഇതുവരെ രാജ്യത്തിന്റെ വികാരം മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല. നികുതിഘടന പരിഷ്‌ക്കരിച്ച ജിഎസ്ടി നല്ല ആശയമായിരുന്നു. എന്നാൽ ്അത് വളരെ മോശമായ രീതിയിലാണ് നടപ്പാക്കിയതെന്നും രാഹുൽ കുറ്റപ്പെടുത്തി. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2016 നവംബർ എട്ടിനാണ് നോട്ട് നിരോധനം നിലവിൽ വന്നത്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം.
ന്യൂഡൽഹി: നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സാമ്പത്തിക ഘടനയ്ക്ക് ഏറ്റ വൻപ്രഹരമായിരുന്നുവെന്ന് രാഹുൽഗാന്ധി. നോട്ടു നിരോധനം നിലവിൽ വന്ന നവംബർ എട്ടിന് കേന്ദ്രസർക്കാർ വൻ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുക.
നവംബർ എട്ട് ഇന്ത്യക്ക് ദുഃഖദിനമായിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.എന്നാൽ ഇതുവരെ രാജ്യത്തിന്റെ വികാരം മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല. നികുതിഘടന പരിഷ്‌ക്കരിച്ച ജിഎസ്ടി നല്ല ആശയമായിരുന്നു. എന്നാൽ ്അത് വളരെ മോശമായ രീതിയിലാണ് നടപ്പാക്കിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2016 നവംബർ എട്ടിനാണ് നോട്ട് നിരോധനം നിലവിൽ വന്നത്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം.



