- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ട്രാഫിക് പിഴയടക്കാൻ വളരെ എളുപ്പം; ദുബൈ പൊലീസിന്റെ 'മാക്‌സ് ബോക്‌സ്' സംവിധാനം യുഎഇയിൽ ആയിരത്തോളം സ്ഥലങ്ങളിൽ; കാർഡ് വഴിയോ പണമായോ അടക്കാനും സംവിധാനം
ദുബൈ: ദുബൈയിൽ ട്രാഫിക് പിഴകളടക്കാൻ ഇനി എങ്ങും പോകേണ്ട. പോകുന്ന വഴിയിൽ വച്ചും നി്ങ്ങൾക്ക് ഇനി പിഴകളടക്കാം. ദുബൈ പൊലീസിന്റെ പുതിയ സ്മാർട് സംവിധാനം വഴിയാണ് ഈ സൗകര്യം.പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംവിധാനിച്ച ആയിരത്തിലധികം സ്മാർട് കിയോസ്‌കുകൾ വഴി ഏതൊരാൾക്കും ട്രാഫിക് പിഴ അടക്കാനാകും. പണമായോ ക്രഡിറ്റ് കാർഡ് വഴിയോ
ദുബൈ: ദുബൈയിൽ ട്രാഫിക് പിഴകളടക്കാൻ ഇനി എങ്ങും പോകേണ്ട. പോകുന്ന വഴിയിൽ വച്ചും നി്ങ്ങൾക്ക് ഇനി പിഴകളടക്കാം. ദുബൈ പൊലീസിന്റെ പുതിയ സ്മാർട് സംവിധാനം വഴിയാണ് ഈ സൗകര്യം.പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംവിധാനിച്ച ആയിരത്തിലധികം സ്മാർട് കിയോസ്‌കുകൾ വഴി ഏതൊരാൾക്കും ട്രാഫിക് പിഴ അടക്കാനാകും. പണമായോ ക്രഡിറ്റ് കാർഡ് വഴിയോ പിഴകളടക്കാം.
മാക്‌സ് ബോക്‌സ് മിഡിൽ ഈസ്റ്റ് കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സംവിധാനത്തെ 'മാക്‌സ് ബോക്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്. സമയനഷ്ടം വരാതെ ഓരോരുത്തർക്കും തങ്ങളുടെ പിഴകളടക്കാനുള്ള സ്മാർട് സൗകര്യമാണ് മാക്‌സ്‌ബോക്‌സിലൂടെ ദുബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്.
പിഴയടക്കാനുള്ള സൗകര്യം മാക്‌സ് ബോക്‌സ് പദ്ധതിയുടെ ഒന്നാംഘട്ടമാണ്. രണ്ടാംഘട്ടത്തിൽ മറ്റു അഞ്ച് സ്മാർട്‌സേവനങ്ങൾകൂടി വൈകാതെ ആരംഭിക്കുമെന്ന് കേണൽ ഖാലിദ് നാസർ അൽ റസൂഖി വ്യക്തമാക്കി.
മുമ്പ് ഉണ്ടായിരുന്ന ആയിരത്തോളം വരുന്ന ബൂത്തുകൾക്ക് പുറമെ 21 എണ്ണം കൂടിയാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്. ദുബായ് പൊലീസിന്റെ ബ്രാൻഡും ലോഗോയും ഉള്ളതാണ് ബൂത്തുകൾ . ബൂത്തുകൾ പ്രവർത്തനം ആരംഭിച്ച് ആദ്യത്തെ പത്ത് ദിവസങ്ങൾക്കുള്ളഇൽ തന്നെ 327 ട്രാൻസാക്ഷനുകൾ നടന്നതായി അധികൃതർ അറിയിച്ചു. 248330 ദിർഹമാണ് പിഴയായി ലഭിച്ചത്.
അബുദാബി പൊലീസുമായി സഹകരിച്ചും എംബിഎംഇ ഇതേ സേവനം ലഭ്യമാക്കുന്നുണ്ട്. അബുദാബിയിൽ 305 ബൂത്തുകളും, ദുബായിൽ 262ഉം ഷാർജയിൽ 113ഉം അജ്മാനിൽ 70 ഉം അൽ എയ്‌നിൽ 52ഉം റാസ് അൽ ഖൈമയിൽ 43ഉം ഫുജൈറാഹിൽ 42ഉം ഉം അൽ ഖുവൈനിൽ 24ഉം ബൂത്തുകൾ ഉണ്ട്. യുഎഇയിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും ഈ ബൂത്തുകൾ പ്രവർത്തിക്കുന്നുണ്ട്.