- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് വിമാനത്താവളത്തിൽ ഇനി പാസ്പോർട്ടിന് പകരം സ്മാർട്ട് ഫോൺ ഉപയോഗിക്കാം; എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ആത്യാധുനിക സംവിധാനവുമായി വിമാനത്താവള അധികൃതർ
ദുബായ്: എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ടിനും എമിറേറ്റ്സ് ഐഡിക്കും പകരം സ്മാർട് ഫോൺ ഉപയോഗിക്കുന്ന സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏൽപ്പെടുത്തി. ടെർമിനൽ മൂന്നിലാണ് ഇത്തരമൊരു പരീക്ഷണ നയം ഏർപ്പെടുത്തിയത്. പുതിയ സംവിധാനം നടപ്പിലാക്കിയതോടെ പാസ്‌പോർട്ടിനും എമിഗ്രേറ്റ്‌സ് ഐ.ഡിക്കും പകരം ഇനി എമിറേറ്റ് സ്മാർട് വാലെ ആപ്പുള്ള സ്മാർട് ഫോൺ കാണിച്ചാൽ യാത്രാനുമതി ലഭിക്കും. എമിറേറ്റ്‌സ് സ്മാർട്ട് വാലെ എന്ന് പേരിട്ട പദ്ധതി ദുബായിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. നിർഗമന സമയത്ത് ഒരു യാത്രക്കാരൻ ഒമ്പതിനും 12നുമിടയിൽ സെക്കൻഡുകൾ ഇതുമൂലം ലാഭിക്കാം. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ വിമാനത്താവളമാണ് ദുബായിലേത്. വിമാനത്താവളത്തിലെ നിർഗമന ഹാളിൽ സജ്ജമാക്കിയ സംവിധാനം ദുബായുടെ പൊതുസുരക്ഷാ, പൊലീസ് ഉപമേധാവി ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീമും ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവൻ മുഹമ്മദ് അഹ്മദ് അൽ മർറിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പാസ്പോർട്ടിനും എമിറേറ്റ്സ് ഐഡിക്കും പകരം ഇനി ഇഗെയ
ദുബായ്: എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ടിനും എമിറേറ്റ്സ് ഐഡിക്കും പകരം സ്മാർട് ഫോൺ ഉപയോഗിക്കുന്ന സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏൽപ്പെടുത്തി. ടെർമിനൽ മൂന്നിലാണ് ഇത്തരമൊരു പരീക്ഷണ നയം ഏർപ്പെടുത്തിയത്. പുതിയ സംവിധാനം നടപ്പിലാക്കിയതോടെ പാസ്‌പോർട്ടിനും എമിഗ്രേറ്റ്‌സ് ഐ.ഡിക്കും പകരം ഇനി എമിറേറ്റ് സ്മാർട് വാലെ ആപ്പുള്ള സ്മാർട് ഫോൺ കാണിച്ചാൽ യാത്രാനുമതി ലഭിക്കും.
എമിറേറ്റ്‌സ് സ്മാർട്ട് വാലെ എന്ന് പേരിട്ട പദ്ധതി ദുബായിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. നിർഗമന സമയത്ത് ഒരു യാത്രക്കാരൻ ഒമ്പതിനും 12നുമിടയിൽ സെക്കൻഡുകൾ ഇതുമൂലം ലാഭിക്കാം. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ വിമാനത്താവളമാണ് ദുബായിലേത്. വിമാനത്താവളത്തിലെ നിർഗമന ഹാളിൽ സജ്ജമാക്കിയ സംവിധാനം ദുബായുടെ പൊതുസുരക്ഷാ, പൊലീസ് ഉപമേധാവി ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീമും ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവൻ മുഹമ്മദ് അഹ്മദ് അൽ മർറിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പാസ്പോർട്ടിനും എമിറേറ്റ്സ് ഐഡിക്കും പകരം ഇനി ഇഗെയ്റ്റിൽ എമിറേറ്റ് സ്മാർട് വാലെ ആപ്പ് ഉള്ള സ്മാർട്ട് ഫോൺ കാണിച്ചാൽ യാത്രാനുമതി ലഭിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് തയ്യാറാക്കിയത്. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ കൂടുതൽ സുഗമമാകും. വിമാനത്താവളത്തിലൂടെ പോകുന്ന ഒരു യാത്രക്കാരന് 12 സെക്കൻഡോളം ലാഭിക്കാൻ കഴിയും.