- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ചാകര വാഗ്ദാനം ചെയ്ത് കള്ളപ്പണക്കാർ; വിദേശ കറൻസി നൽകിയാൽ ഇരട്ടി വിലയുള്ള പഴയ രൂപ നൽകും; വ്യക്തികൾക്ക് മാറി വാങ്ങാൻ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന വാഗ്ദാനം വേറെ; നോട്ട് പിൻവലിക്കലിന്റെ മറവിൽ കള്ളപ്പണം ഒഴുകുന്നത് പല വഴിയിലൂടെ
ദുബായ്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദാക്കിയതോടെ പ്രവാസികളെത്തേടി പുതിയ വാഗ്ദാനങ്ങളുമായി കഴിൽപ്പണ സംഘങ്ങളെത്തി. സാധാരണഗതിയിൽ യു.എ.ഇ.യിൽനിന്ന് ശരാശരി 5500 ദിർഹം നാട്ടിലേക്ക് അയച്ചാൽ ബാങ്കിൽ ഒരുലക്ഷം രൂപയായി എത്തും. എന്നാൽ, അതിന്റെ പാതി നൽകിയാൽപോലും ഒരുലക്ഷം വീട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി നിരവധി സംഘങ്ങളാണ് ഗൾഫ് നാടുകളിൽ സജീവമാകുന്നത്. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിട്ടായിരിക്കും വീട്ടിലെത്തിക്കുക. നാട്ടിലുള്ളവർക്ക് അത് ബാങ്കിൽ നൽകി മാറ്റിയെടുക്കാമെന്നാണ് കുഴൽപ്പണക്കാരുടെ വാദം. പ്രവാസികളുടെ പണം ആയതിനാൽ ഉറവിടം കാട്ടേണ്ടി വരികയുമില്ലെന്ന് അവർ പറയുന്നു. ഡിസംബർ 30വരെ അതിനുള്ള സമയമുള്ളതിനാൽ വീട്ടിലെ മറ്റ് അംഗങ്ങളെക്കൊണ്ടോ നാട്ടിലെ കാര്യമായ വരുമാനമില്ലാത്തവരെ നിയോഗിച്ചോ ഘട്ടംഘട്ടമായി ഇത് മാറ്റിയെടുക്കാനാണ് അവർ നൽകുന്ന ഉപദേശം. കണക്കിൽപ്പെടാത്ത പണം കൈയിൽനിന്ന് ഒഴിവാക്കാനാണ് കുഴൽപ്പണക്കാർ പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നത്. രണ്ടുമാസത്തേക്കുമാത്രമേ ഈ സൗകര്യം
ദുബായ്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദാക്കിയതോടെ പ്രവാസികളെത്തേടി പുതിയ വാഗ്ദാനങ്ങളുമായി കഴിൽപ്പണ സംഘങ്ങളെത്തി.
സാധാരണഗതിയിൽ യു.എ.ഇ.യിൽനിന്ന് ശരാശരി 5500 ദിർഹം നാട്ടിലേക്ക് അയച്ചാൽ ബാങ്കിൽ ഒരുലക്ഷം രൂപയായി എത്തും. എന്നാൽ, അതിന്റെ പാതി നൽകിയാൽപോലും ഒരുലക്ഷം വീട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി നിരവധി സംഘങ്ങളാണ് ഗൾഫ് നാടുകളിൽ സജീവമാകുന്നത്. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിട്ടായിരിക്കും വീട്ടിലെത്തിക്കുക. നാട്ടിലുള്ളവർക്ക് അത് ബാങ്കിൽ നൽകി മാറ്റിയെടുക്കാമെന്നാണ് കുഴൽപ്പണക്കാരുടെ വാദം. പ്രവാസികളുടെ പണം ആയതിനാൽ ഉറവിടം കാട്ടേണ്ടി വരികയുമില്ലെന്ന് അവർ പറയുന്നു. ഡിസംബർ 30വരെ അതിനുള്ള സമയമുള്ളതിനാൽ വീട്ടിലെ മറ്റ് അംഗങ്ങളെക്കൊണ്ടോ നാട്ടിലെ കാര്യമായ വരുമാനമില്ലാത്തവരെ നിയോഗിച്ചോ ഘട്ടംഘട്ടമായി ഇത് മാറ്റിയെടുക്കാനാണ് അവർ നൽകുന്ന ഉപദേശം.
കണക്കിൽപ്പെടാത്ത പണം കൈയിൽനിന്ന് ഒഴിവാക്കാനാണ് കുഴൽപ്പണക്കാർ പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നത്. രണ്ടുമാസത്തേക്കുമാത്രമേ ഈ സൗകര്യം ഉണ്ടാവുകയുള്ളൂവെന്നും വ്യക്തമാക്കുന്നു. അമ്പത് ലക്ഷം രൂപയ്ക്ക് സമാനമായ ദിർഹം നൽകിയാൽ നാട്ടിൽ ഒരുകോടി രൂപ നൽകാമെന്ന ഓഫറുമായി വൻകിടക്കാരും രംഗത്തുണ്ട്. ഗൾഫിലെ മലയാളികളിൽ ഭൂരിഭാഗവും എൻ ആർ ഐ അക്കൗണ്ടുകളെ ആശ്രയിച്ചല്ല പണം അയക്കാറ്. അവർ എളുപ്പത്തിന് വേണ്ടി സ്വകാര്യ കുഴപ്പണക്കാരെ കാര്യങ്ങൾ ഏൽപ്പിക്കുന്നതാണ് രീതി. ഗൾഫിൽ ദിർഹം കൊടുക്കുമ്പോൾ നാട്ടിൽ പണം എത്തും. കള്ളപ്പണവും കുഴൽപ്പണവും ഉപയോഗിച്ചായിരുന്നു ഇത്തരക്കാർ നാട്ടിൽ പ്രവർത്തിച്ചത്.
എന്നാൽ നോട്ട് നിരോധനം വന്നതോടെ കുഴൽപ്പണക്കാർ ശേഖരിച്ച പണമെല്ലാം വെറുതെയായി. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഓഫറുമായി എത്തുന്നത്. പല പ്രവാസികളും ഇതിൽ വീഴുന്നതായാണ് സൂചന. അതിനിടെ ചെറുതാണെങ്കിലും കൈയിൽ സൂക്ഷിച്ചിട്ടുള്ള ഇന്ത്യൻ കറൻസി എങ്ങനെ മാറ്റിയെടുക്കാനാവുമെന്ന ആശങ്കയിലാണ് പ്രവാസികളെല്ലാം. യു.എ.ഇ.യിൽമാത്രം 28 ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുടെ പക്കൽ ശരാശരി ആയിരം രൂപയാണെങ്കിൽപോലും ചുരുങ്ങിയത് 282 കോടി രൂപ ഇപ്പോൾ യു.എ.ഇ.യിൽ ഉണ്ടാവാം.
കുറേപ്പേർ ഇത് മാറ്റിയെടുക്കാനായി നാട്ടിൽ പോകുന്നവരെ ഏല്പിക്കുന്നുണ്ട്. ഡിസംബർ 30വരെ ആരെയെങ്കിലും ചുമതലപ്പെടുത്തി ഇവ നാട്ടിൽനിന്ന് മാറ്റിയെടുക്കാനാവുമെന്നും അതിന് കഴിയാത്തവർക്ക് പിന്നീട് റിസർവ് ബാങ്കിൽനിന്ന് മാറ്റാനാവുമെന്നുമാണ് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.