- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ നാട്ടിൽ വിട്ട് വിദേശത്ത് പോയി സുഖിക്കുന്ന പുരുഷന്മാർ അറിയുക; ഇനി നിങ്ങളുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്ത് പാവം ഭാര്യമാർക്ക് നൽകും; പ്രവാസി ഭർത്താക്കന്മാരെ പാഠം പഠിപ്പിക്കാൻ മേനകാ ഗാന്ധി
തങ്ങളുടെ ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിക്കുകയും ഇത് സംബന്ധിച്ച കോടതി സമൻസുകളെ അവഗണിക്കുകയും ചെയ്യുന്ന എൻആർഐ ഭർത്താക്കന്മാരെ പൂട്ടുന്നതിന് പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രഗവൺമെന്റ് ഒരുങ്ങുന്നു. ഇത്തരത്തിൽ ഭാര്യയെ നാട്ടിൽ വിട്ട് വിദേശത്ത് പോയി സുഖിക്കുന്ന പുരുഷന്മാരെല്ലാം ഇതോടെ കുടുങ്ങുമെന്ന് പ്രത്യേകം ഓർക്കുക. ഇത്തരക്കാരുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്ത് പാവം ഭാര്യമാർക്ക് നൽകുമെന്നാണ് മുന്നറിയിപ്പ്. ചുരുക്കിപ്പറഞ്ഞാൽ പുതിയ നിയമത്തിലൂടെ പ്രവാസി ഭർത്താക്കന്മാരെ പാഠം പഠിപ്പിക്കാനാണ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് മിനിസ്റ്ററായ മേനകാ ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്വറിൽ (സിആർപിസി) മാറ്റം വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിലൂടെ മുങ്ങി നടക്കുന്ന ഭർത്താക്കന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും വസ്തുവകകൾ അറ്റാച്ച് ചെയ്യുമെന്നുറപ്പാണ്. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിരകളായവർക്ക് മുതിരുമ്പോൾ അതിനെക്കുറിച്ച് പരാതി സമർപ്പിക്കാനുള്ള വിധത്തിൽ
തങ്ങളുടെ ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിക്കുകയും ഇത് സംബന്ധിച്ച കോടതി സമൻസുകളെ അവഗണിക്കുകയും ചെയ്യുന്ന എൻആർഐ ഭർത്താക്കന്മാരെ പൂട്ടുന്നതിന് പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രഗവൺമെന്റ് ഒരുങ്ങുന്നു. ഇത്തരത്തിൽ ഭാര്യയെ നാട്ടിൽ വിട്ട് വിദേശത്ത് പോയി സുഖിക്കുന്ന പുരുഷന്മാരെല്ലാം ഇതോടെ കുടുങ്ങുമെന്ന് പ്രത്യേകം ഓർക്കുക. ഇത്തരക്കാരുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്ത് പാവം ഭാര്യമാർക്ക് നൽകുമെന്നാണ് മുന്നറിയിപ്പ്. ചുരുക്കിപ്പറഞ്ഞാൽ പുതിയ നിയമത്തിലൂടെ പ്രവാസി ഭർത്താക്കന്മാരെ പാഠം പഠിപ്പിക്കാനാണ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് മിനിസ്റ്ററായ മേനകാ ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പുതിയ നീക്കമനുസരിച്ച് കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്വറിൽ (സിആർപിസി) മാറ്റം വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിലൂടെ മുങ്ങി നടക്കുന്ന ഭർത്താക്കന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും വസ്തുവകകൾ അറ്റാച്ച് ചെയ്യുമെന്നുറപ്പാണ്. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിരകളായവർക്ക് മുതിരുമ്പോൾ അതിനെക്കുറിച്ച് പരാതി സമർപ്പിക്കാനുള്ള വിധത്തിൽ സിആർപിസിയിൽ മാറ്റം വരുത്താനും പുതിയ നീക്കത്തിന്റെ ഭാഗമായിദി മിനിസ്ട്രി ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് സാധ്യതകൾ തേടുന്നുണ്ട്.
കോടതി സമൻസുകളുമായി ബന്ധപ്പെട്ട് സിആർപിസിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് വിദേശകാര്യമന്ത്രാലയം നിയമമന്ത്രാലയത്തിനും അഭ്യന്തരമന്ത്രാലയത്തിനും എഴുതിയിട്ടുമുണ്ട്. ഇത്തരത്തിൽ സിആർപിസിയിൽ മാറ്റങ്ങൾ വന്നാൽ ഇന്ത്യയിൽ ഭാര്യമാരെ ഉപേക്ഷിച്ച് കോടതി സമൻസുകളെ അവഗണിക്കുന്ന എൻആർഐ ഭർത്താക്കന്മാർ കുടുങ്ങുമെന്നുറപ്പാണ്. ഇത്തരത്തിൽ മൂന്ന് സമൻസുകൾ അവഗണിച്ചാൽ അത്തരക്കാരുടെ പേര് വിദേശകാര്യമന്ത്രാലയത്തി്ന്റെ വെബ്സൈറ്റിലെ അബ്സ്‌കോൺഡർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതായിരിക്കുമെന്നാണ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് മിനിസ്റ്ററായ മേനക ഗാന്ധി പറയുന്നത്.
സിആർപിസിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനം മുതിരുമ്പോൾ വെളിപ്പെടുത്തുന്നതിനും പരാതിപ്പെടുന്നതിനും ആർക്കും അവസരം ലഭിക്കുകയും ചെയ്യും. പ്രായപൂർത്തിയാവാത്ത അവസരത്തിൽ പീഡനത്തിരകളാകുന്നവർക്ക് അപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ ധൈര്യമുണ്ടാവാതിരിക്കുക സ്വാഭാവികമാണ്. അത്തരക്കാർക്ക് പുതിയ നിയമമാറ്റത്തിലൂടെ മുതിരുമ്പോൾ ഇത് റിപ്പോർട്ട് ചെയ്യുന്നതിന് അവസരമൊരുങ്ങുമെന്നാണ് മേനക ഗാന്ധി പറയുന്നത്. എന്നാൽ ഇത്തരം കേസുകൾ പിൽക്കാലത്ത് തെളിയിക്കുന്നത് കടുത്ത വെല്ലുവിളിയും സങ്കീർണതയും നേരിടുന്നതാണെന്നും മേനക പറയുന്നു.