- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്ത് സിറ്റി: കുവൈത്തിൽ അപ്പാർട്മെന്റിനുള്ളിൽ കഞ്ചാവ് വളർത്തിയ പ്രവാസി അറസ്റ്റിൽ. സാൽവയിലാണ് സംഭവം. പ്രത്യേക സജ്ജീകരണങ്ങളോടെ ഏഴ് കഞ്ചാവ് ചെടികളാണ് ഇയാൾ വളർത്തിയിരുന്നത്.
തൊഴിൽ രഹിതനായ ഒരു പാക്കിസ്ഥാനി യുവാവാണ് അറസ്റ്റിലായതെന്ന് കുവൈത്ത് പൊലീസ് അറിയിച്ചു. യുവാവ് അപ്പാർട്മെന്റിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായും മയക്കു മരുന്ന് വിൽപ്പന നടത്താറുണ്ടെന്നും അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു,. ഇതനനുസരിച്ച് ഇയാളെ രഹസ്യമായി നിരീക്ഷിച്ച് തെളിവുകൾ ശേഖരിച്ചു.
അപ്പാർട്മെന്റ് റെയ്ഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നും അനുമതി വാങ്ങി പരിശോധന നടത്തി. ഇവിടെ നിന്നും കഞ്ചാവ് ചെടികളും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. കഞ്ചാവ് ചെടികൾക്ക് ആവശ്യമായ ചൂട് ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെ ഉണ്ടായിരുന്നു. പ്രതിയെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.