- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൂപയുടെ തകർച്ച മുതലെടുത്ത് പ്രവാസികൾ; കേരളത്തിലേക്കുള്ള പണമൊഴുക്കിൽ കുതുച്ചുചാട്ടം; സംസ്ഥാനത്തേക്ക് ഒരു വർഷം എത്തുന്നത് ഒരു ലക്ഷം കോടിയിലധികം പ്രവാസിപ്പണം
കൊച്ചി: രൂപ മൂല്യത്തകർച്ചയുടെ പടുകുഴികൾ താണ്ടിത്തുടങ്ങിയതോടെ ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ വൻ വർദ്ധന. ഈമാസം 25 ശതമാനം വരെ വർദ്ധന പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറിയപങ്കും പണമൊഴുകുന്നത്. കേരളത്തിലേക്കുള്ള പ്രവാസിപ്പണം 30 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഗ
കൊച്ചി: രൂപ മൂല്യത്തകർച്ചയുടെ പടുകുഴികൾ താണ്ടിത്തുടങ്ങിയതോടെ ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ വൻ വർദ്ധന. ഈമാസം 25 ശതമാനം വരെ വർദ്ധന പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറിയപങ്കും പണമൊഴുകുന്നത്. കേരളത്തിലേക്കുള്ള പ്രവാസിപ്പണം 30 ശതമാനം വരെ ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിലെ കറൻസികൾ വൻ മൂല്യവർദ്ധന നേടിയിട്ടുണ്ട്. യു.എ.ഇ ദിർഹത്തിനെതിരെ കഴിഞ്ഞവാരം രൂപ 18വരെ താഴ്ന്നു. 2014ൽ ഇത് 16 രൂപയായിരുന്നു! ഖത്തർ റിയാലിനെതിരെ 18.70 വരെയും (കഴിഞ്ഞ വർഷം 16രൂപ) സൗദി റിയാലിനെതിരെ 17.29വരെയും (കഴിഞ്ഞവർഷം 16.07 രൂപ) കുവൈറ്റ് ദിനാറിനെതിരെ 218 വരെയും (കഴിഞ്ഞവർഷം 206രൂപ) ബഹ്‌റിൻ ദിനാറിനെതിരെ 174 വരെയും (കഴിഞ്ഞവർഷം 158 രൂപ) ഒമാൻ റിയാലിനെതിരെ 173 വരെയും (കഴിഞ്ഞവർഷം 156 രൂപ)ഇടിഞ്ഞു. ഫലത്തിൽ ഇവിടിങ്ങളിലുള്ള പ്രവാസികൾ കോളടിച്ചു. അവർ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിൽ വൻ വർദ്ധനയുണ്ടായി. ഇത് തന്നെയാണ് കേരളത്തിലേക്കുള്ള പണമൊഴുക്ക് കൂട്ടുന്നത്.
കയറ്റുമതി മാനുഫാക്ചറിങ് മേഖലകൾ തളർച്ച നേരിട്ടതോടെ, സ്വന്തം കറൻസിയായ യുവാന്റെ മൂല്യം ചൈന രണ്ട് ശതമാനം കുറച്ചതാണ് രൂപയ്ക്കും തിരിച്ചടിയായത്. രണ്ടുമാസം മുമ്പുവരെ ഡോളറിനെതിരെ 64 നിലവാരത്തിൽ തുടർന്ന് രൂപ, 66.7 വരെ കൂപ്പുകുത്തുന്നതിന് ഈമാസം സാക്ഷിയായി. കഴിഞ്ഞവാരം ഡോളറിനെതിരെ 66.16ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ടു വർഷത്തെ കുറഞ്ഞ നിരക്കാണിത്. അമേരിക്ക പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന സൂചനകളെ തുടർന്ന് ആഗോള തലത്തിൽ ഡോളർ ശക്തിപ്പെട്ടതും ഇക്കാലയളവിൽ രൂപയ്ക്ക് തിരിച്ചടിയായി. വൻതോതിൽ പണമെറിഞ്ഞ് വാങ്ങിക്കൂട്ടിയ ഓഹരികൾ നഷ്ടത്തിലേക്ക് വീണു തുടങ്ങിയതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങുകയാണ്. ഈമാസം ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് 17,555 കോടി രൂപ അവൻ പിൻവലിച്ചു. ഇതു രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായി. കുറച്ചു കാലം കൂടി ഇത് തുടരുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം പ്രവാസി മലയാളികൾ കേരളത്തിൽ എത്തിച്ചത് ഒരു ലക്ഷം കോടി രൂപയാണ്. അതായത് ഇന്ത്യയിൽ എത്തിയ ആകെ പണത്തിന്റെ നാലിൽ ഒന്നും മലയാളികളുടേതാണെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.ഇതാണ് ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നത്. രണ്ട് കൊല്ലം മുമ്പ് 93,884 കോടി രൂപയായിരുന്നു പ്രവാസിമലയാളികളിലൂടെ ഇവിടെയെത്തിയിരുന്നത്. എന്നാൽ അത് കഴിഞ്ഞ വർഷം കൃത്യമായി പറഞ്ഞാൽ 1.1 കോടി രൂപമായി ഉയർന്നു. സ്‌റ്റേറ്റ് ലെവൽ ബാങ്കേർസ് കമ്മിറ്റി(എസ്എൽബിസി) ശേഖരിച്ച കണക്കുകളാണിക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ എല്ലാഭാഗത്ത് നിന്നും മലയാളികൾ ഇവിടേക്കെത്തിച്ച പണം ഇതിൽ ഉൾപ്പെടുന്നുണ്ട്.
വിദേശത്ത് കനത്ത തൊഴിൽ സുരക്ഷ നിലനിൽക്കുന്ന കാലമല്ലാതിരുന്നിട്ട് കൂടി വിദേശമലയാളികൾ ഇത്തരത്തിൽ മികച്ച പ്രകടനം കഴിഞ്ഞവർഷം കാഴ്ച വച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. രൂപയുടെ മൂല്യം ഇടിയുന്നത് തുടർന്നാൽ ഈവർഷം വലിയ വ്യത്യാസമുണ്ടാകും. ഒന്നരക്കോടി രൂപയോളം ഇങ്ങനെ കേരളത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഏഷ്യയിലെ രാജ്യങ്ങളിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തൊഴിലുകളിൽ കനത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. സൗദി അറേബ്യ അവിടുത്തെ പ്രവാസികൾക്ക് പകരം തദ്ദേശീയരായ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന നൽകിയ വരുന്ന കാലവുമാണിത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്ക് ഗുണകരമാണ്.
വിദേശത്ത് നിന്ന് പണമെത്തുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് മുൻനിരയിലാണ് സ്ഥാനം. 2014ൽ ഏകദേശം 4.2 ലക്ഷം കോടി രൂപയാണ് ഈ വകയിൽ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയതെന്നാണ് വേൾഡ് ബാങ്ക് ഡാറ്റകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ വരുന്ന പണം സംസ്ഥാനത്തെ 50 ലക്ഷം പേർക്ക് നേരിട്ട് പ്രയോജനപ്പെടുന്നുണ്ടെന്നാണ് കേരള സർക്കാർ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്.ഇവിടെ 3.15 കോടി ജനങ്ങളാണുള്ളത്.മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് നിന്നാണ് ഏറ്റവും കൂടുതൽ പേർ പുറത്ത് ജോലിചെയ്യുന്നത്. അതായത് അവരുടെ എണ്ണം ഏകദേശം 2.9 ലക്ഷം വരും. കേരളത്തിൽ നിന്നുള്ള 58,500 സ്ത്രീകൾ പുറംരാജ്യങ്ങളിൽ നഴ്‌സിങ് ജോലി ചെയ്യുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്.
കേരളത്തിൽ നിന്നുള്ള 16.3 ലക്ഷം വിദേശമലയാളികളിൽ 88 ശതമാനവും പടിഞ്ഞാറൻ ഏഷ്യയിലാണ് ജോലി ചെയ്യുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികൾ 5.73 ലക്ഷമാണ്. സൗദിയിലുള്ള മലയാളികൾ ഏകദേശം 4.50 ലക്ഷമാണ്.ഐടി മേഖലിയിലും ഹെൽത്ത്‌കെയർ രംഗത്തുമുണ്ടായ വികാസത്തെ തുടർന്ന് യുറോപ്പിലേക്കും യുഎസിലേക്കും കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ കഴിഞ്ഞ ദശകത്തിൽ കുതിച്ച് കയറ്റമുണ്ടായിട്ടുണ്ട്. യുഎസിൽ 78,000 മലയാളികൾ ഉണ്ടെന്നാണ് കേരള സർക്കാരിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്. യൂറോപ്പിൽ 53,000 മലയാളികളാണുള്ളത്. കാനഡയിൽ 10,000 കേരളീയരാണുള്ളത്. ആഫ്രിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ എണ്ണം 7000 ആണ്.
വിദേശമലയാളികൾ പബ്ലിക്ക് സെക്ടർ ബാങ്കുകളിലും പ്രൈവറ്റ് സെക്ടർ ബാങ്കുകളിലും പണം നിക്ഷേപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പബ്ലിക്ക് സെക്ടർ ബാങ്കുകളിലുള്ള നിക്ഷേപം 64,700 കോടിയും പ്രൈവറ്റ് സെക്ടർ ബാങ്ക് നിക്ഷേപം 44,900 കോടിരൂപയുമായിരുന്നു.