- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ നിന്നും ഏറ്റവും കൂടുതൽ കാശ് പോവുന്നത് നൈജീരിയയിലേക്ക്; നാട്ടിലേക്ക് പണം അയക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ രണ്ടാമത്; ബ്രിട്ടീഷ് പ്രവാസികൾ ഏറ്റവും അധികം പണം എത്തിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നും
ലണ്ടൻ: വിവിധ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് എത്തിയ കുടിയേറ്റക്കാരെല്ലാവരും കൂടി ഒരു വർഷം തങ്ങളുടെ കുടുംബങ്ങളിലേക്ക് അയക്കുന്ന മൊത്തം പണം 21 ബില്യൺ പൗണ്ടാണെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇത് പ്രകാരം യുകെയിൽ നിന്നും ഏറ്റവും കൂടുതൽ കാശ് പോവുന്നത് നൈജീരിയയിലേക്കാണ്. യുകെയിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണ്. ബ്രിട്ടീഷ് പ്രവാസികൾ ഏറ്റവും അധികം പണം എത്തിക്കുന്നത് ഓസ്ട്രിയയിൽ നിന്നാണെന്നും വേൾഡ് ബാങ്ക് പുറത്ത് വിട്ട ഏററവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരിലൂടെ എത്തിച്ചേരുന്ന പണത്തിന്റെ ഉറവിടങ്ങളിൽ യുഎസ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്ക് ശേഷം യുകെയ്ക്ക് നാലാം സ്ഥാനമാണുള്ളത്. മൊത്തത്തിൽ ലോകമാകമാനം 2017ൽ അയക്കപ്പെട്ട തുക 483 ബില്യൺ പൗണ്ടാണ്. 2017ൽ യുകെയിൽ നിന്നും ഏറ്റവും പണം ലഭിച്ച രാജ്യം നൈജീരിയയാണ്. ഇത് പ്രകാരം 3.27 ബില്യൺ പൗണ്ടാണ് യുകെയിൽ നിന്നും നൈജീരിയയിലേക്ക് കുടിയേറ്റക്കാരിലൂടെ
ലണ്ടൻ: വിവിധ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് എത്തിയ കുടിയേറ്റക്കാരെല്ലാവരും കൂടി ഒരു വർഷം തങ്ങളുടെ കുടുംബങ്ങളിലേക്ക് അയക്കുന്ന മൊത്തം പണം 21 ബില്യൺ പൗണ്ടാണെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇത് പ്രകാരം യുകെയിൽ നിന്നും ഏറ്റവും കൂടുതൽ കാശ് പോവുന്നത് നൈജീരിയയിലേക്കാണ്. യുകെയിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണ്. ബ്രിട്ടീഷ് പ്രവാസികൾ ഏറ്റവും അധികം പണം എത്തിക്കുന്നത് ഓസ്ട്രിയയിൽ നിന്നാണെന്നും വേൾഡ് ബാങ്ക് പുറത്ത് വിട്ട ഏററവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.
ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരിലൂടെ എത്തിച്ചേരുന്ന പണത്തിന്റെ ഉറവിടങ്ങളിൽ യുഎസ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്ക് ശേഷം യുകെയ്ക്ക് നാലാം സ്ഥാനമാണുള്ളത്. മൊത്തത്തിൽ ലോകമാകമാനം 2017ൽ അയക്കപ്പെട്ട തുക 483 ബില്യൺ പൗണ്ടാണ്. 2017ൽ യുകെയിൽ നിന്നും ഏറ്റവും പണം ലഭിച്ച രാജ്യം നൈജീരിയയാണ്. ഇത് പ്രകാരം 3.27 ബില്യൺ പൗണ്ടാണ് യുകെയിൽ നിന്നും നൈജീരിയയിലേക്ക് കുടിയേറ്റക്കാരിലൂടെ അയക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയിലേക്ക് ഇത്തരത്തിൽ അയക്കപ്പെട്ടത് 3.13 ബില്യൺ പൗണ്ടാണ്.
മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസിലേക്ക് 1.4 ബില്യൺ പൗണ്ടും നാലാം സ്ഥാനത്തുള്ള പാക്കിസ്ഥാനിലേക്ക് 1.34 ബില്യൺ പൗണ്ടും അഞ്ചാം സ്ഥാനത്തുള്ള ജർമനയിലേക്ക് ഒരു ബില്യൺ പൗണ്ടുമാണ് കഴിഞ്ഞ വർഷം യുകെയിൽ നിന്നും അയക്കപ്പെട്ടിരിക്കുന്നത്. എന്നാൽ യുകെയിൽ നിന്നുള്ള പ്രവാസികൾ ഏറ്റവും കൂടുതൽ പണം ഇത്തരത്തിൽ വിദേശത്ത് നിന്നുമെത്തിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നുമാണ്. ഇത് പ്രകാരം ഓസ്ട്രേലിയയിൽ നിന്നും കഴിഞ്ഞ വർഷം യുകെയിലേക്ക് എത്തിയിരിക്കുന്നത് 1.08 ബില്യൺ യുഎസ് ഡോളറാണ്.
ഈ വിധത്തിൽ യുകെയിലേക്ക് പണമൊഴുക്കുന്ന കാര്യത്തിൽ അടുത്ത സ്ഥാനത്തുള്ളത് യുഎസ്, കാനഡ, സ്പെയിൻ, സൗത്ത ്ആഫ്രിക്ക എന്നീ രാജ്യങ്ങളാണ്. വിവിധ രാജ്യങ്ങളിൽ നിന്നും ഈ വിധത്തിൽ കുടിയേറ്റക്കാരിലൂടെ പണമെത്തുന്ന കാര്യത്തിൽ ലോകത്തിൽ ഇന്ത്യയാണ് മുൻപന്തിയിലുള്ളത്. അതായത് കഴിഞ്ഞ വർഷം ഈ വിധത്തതിൽ ഇന്ത്യയിലെത്തിയ മൊത്തം പണം 68,968 ബില്യൺ യുഎസ് ഡോളറാണ്. 63,860 ബില്യൺ യുഎസ് ഡോളറുമായി ചൈനയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.
വികസ്വര രാജ്യങ്ങളിൽ നിന്നും ഏറ്റവും അധികം കുടിയേറ്റക്കാരുള്ള രാജ്യമായി മാറിയിരിക്കുന്നത് യുഎസാണ്. ഇതിലൂടെ ഏറ്റവും കൂടുതൽ പണം ഇത്തരത്തിൽ അയക്കുന്ന രാജ്യമായി മാറാനും യുഎസിന് സാധിച്ചു. ഈ വിധത്തിൽ യുഎസിൽ നിന്നും ഏറ്റവും കൂടുതൽ പണം ലഭിക്കുന്ന രാജ്യം മെക്സിക്കോയാണ്. 2017ൽ 30,019 ബില്യൺ യുഎസ് ഡോളറാണ് മെക്സിക്കോയിലെത്തിയിരിക്കുന്നത്. 16,141 ബില്യൺ യുഎസ് ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും 11,715 ബില്യൺ യുഎസ് ഡോളറുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും 11,09 ബില്യൺ യുഎസ് ഡോളറുമായി ഫിലിപ്പീൻസ് നാലാം സ്ഥാനത്തും 7,735 ബില്യൺ യുഎസ് ഡോളറുമായി വിയറ്റ്നാം അഞ്ചാം സ്ഥാനത്തുമാണ്. ബാങ്കുകൾ, മറ്റ് ബിസിനസുകൾ എന്നിവയെ പോലുള്ള ഫോർമൽ ചാനലുകളിൽ നിന്നും ഡാറ്റകൾ സ്വീകരിച്ചാണ് വേൾഡ് ബാങ്ക് ഈ കണക്കുകൾ തയ്യാറാക്കിയിരി്ക്കുന്നത്.