- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടന് പിന്നാലെ മറ്റു വിദേശ എംബസികളും സഹായം തേടി സർക്കാരിന് മുന്നിൽ; വിദേശ ഇന്ത്യക്കാർക്ക് പണം മാറ്റിയെടുക്കാൻ പ്രത്യേക സംവിധാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷ വളരുന്നു; കൂട്ടായ യത്നത്തിന് വേണ്ടി സോഷ്യൽ മീഡിയ ആയുധമാക്കി പ്രചാരണം ചൂടുപിടിക്കുന്നു
ലണ്ടൻ: യുകെയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് സർക്കാർ പിൻവലിച്ച 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ സംവിധാനം ഉണ്ടെന്ന തരത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷണറുടെ വാക്കുകൾ ഉദ്ധരിച്ചു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തു വിട്ട വാർത്ത വൻ ആശയക്കുഴപ്പം സൃഷ്ടിച്ചതിനു പിന്നാലെ ഇതേ ആവശ്യവുമായി മറ്റു ഇന്ത്യൻ എംബസ്സികളും രംഗത്ത്. യുകെയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ ശാഖകൾ വഴി പണം മാറാൻ കഴിയും എന്ന് ആക്ടിങ് ഹൈ കമ്മീഷണർ ദിനേശ് പട്‌നായിക്കു ഇക്കഴിഞ്ഞ വ്യഴാഴ്ച നടത്തിയ പ്രസ്താവനയെ തുടർന്ന് ഏറെ ആളുകൾ പണവുമായി യുകെയിലെ ഇന്ത്യൻ ബാങ്കുകളെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ബാങ്കുകൾ വിശദീകരണം നൽകുകയും ആശയക്കുഴപ്പത്തിന് കാരണമായ പ്രസ്താവന ലണ്ടൻ ഹൈ കമ്മീഷൻ ഓഫീസ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സന്ദർശനത്തിന് ശേഷം വിദേശത്തേക്ക് മടങ്ങുമ്പോൾ കയ്യിൽ കരുതുന്ന അത്യാവശ്യ ചെലവിനുള്ള പണം മാറ്റിയെടുക്കാൻ ആവശ്യമായ ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ടാണ് ദിനേശ് പട്‌നായിക് ഡൽഹിയുമായി ബന്ധപ്പെട്ടത്. ഇന്ത്യൻ വംശജരായവരുടെ ശക്തമായ സമ്മർദ
ലണ്ടൻ: യുകെയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് സർക്കാർ പിൻവലിച്ച 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ സംവിധാനം ഉണ്ടെന്ന തരത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷണറുടെ വാക്കുകൾ ഉദ്ധരിച്ചു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തു വിട്ട വാർത്ത വൻ ആശയക്കുഴപ്പം സൃഷ്ടിച്ചതിനു പിന്നാലെ ഇതേ ആവശ്യവുമായി മറ്റു ഇന്ത്യൻ എംബസ്സികളും രംഗത്ത്. യുകെയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ ശാഖകൾ വഴി പണം മാറാൻ കഴിയും എന്ന് ആക്ടിങ് ഹൈ കമ്മീഷണർ ദിനേശ് പട്‌നായിക്കു ഇക്കഴിഞ്ഞ വ്യഴാഴ്ച നടത്തിയ പ്രസ്താവനയെ തുടർന്ന് ഏറെ ആളുകൾ പണവുമായി യുകെയിലെ ഇന്ത്യൻ ബാങ്കുകളെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ബാങ്കുകൾ വിശദീകരണം നൽകുകയും ആശയക്കുഴപ്പത്തിന് കാരണമായ പ്രസ്താവന ലണ്ടൻ ഹൈ കമ്മീഷൻ ഓഫീസ് പിൻവലിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ സന്ദർശനത്തിന് ശേഷം വിദേശത്തേക്ക് മടങ്ങുമ്പോൾ കയ്യിൽ കരുതുന്ന അത്യാവശ്യ ചെലവിനുള്ള പണം മാറ്റിയെടുക്കാൻ ആവശ്യമായ ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ടാണ് ദിനേശ് പട്‌നായിക് ഡൽഹിയുമായി ബന്ധപ്പെട്ടത്. ഇന്ത്യൻ വംശജരായവരുടെ ശക്തമായ സമ്മർദ്ദം മൂലമാണ് ഹൈ കമ്മീഷൻ ഓഫീസ് ഡൽഹിയുമായി ബന്ധപ്പെട്ടതും. എന്നാൽ റിസർവ് ബാങ്ക് നിർദ്ദേശം അനുസരിക്കാനാണ് ഡൽഹിയിൽ നിന്നും നിർദ്ദേശം എത്തിയതും. ഇതോടെ വിദേശ ഇന്ത്യക്കാർക്ക് പണം മാറ്റിയെടുക്കാൻ എളുപ്പമല്ലെന്ന നിലയായി. പണം പിൻവലിച്ച നടപടിക്ക് ശേഷവും പല വിദേശ രാജ്യങ്ങളിലും മണി ട്രാൻസഫർ കേന്ദ്രങ്ങൾ പഴയ കറൻസി സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ ആരും പഴയ നോട്ടുകൾ സ്വീകരിക്കാതായി. ഇതോടെ വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തി തങ്ങൾക്കു പണം മാറ്റിയെടുക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു പ്രചാരണ പ്രവർത്തനങ്ങളും ശക്തമായി. പതിവ് പോലെ ഇക്കാര്യത്തിലും സോഷ്യൽ മീഡിയ തന്നെയാണ് മുന്നിൽ. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനകൾ ഓൺ ലൈൻ പരാതിയും മറ്റും സർക്കാരിൽ എത്തിച്ചു കഴിഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നും കനത്ത ആവശ്യം ഉണ്ടായാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കും എന്ന പ്രതീക്ഷയും ഇതോടെ വളരുകയാണ്.
ഡിസംബർ അവസാനം വരെ പണം മാറ്റിയെടുക്കാൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഏതാനും ആയിരം രൂപ മാറ്റിയെടുക്കാൻ ആർക്കും പതിനായിരങ്ങൾ ചെലവിട്ടു ഇന്ത്യയിൽ എത്താൻ കഴിയില്ല. നാട്ടിൽ അവധിക്കു മടങ്ങുന്നവരുടെ കയ്യിൽ കൊടുത്തുവിടുക എന്ന ആശയവും പ്രവർത്തികമല്ല. ഒരാൾക്ക് കയ്യിൽ കരുതാൻ കഴിയുന്ന തുകയ്ക്ക് പരിധി ഉള്ളതിനാൽ നിരോധിച്ച കറൻസിയുടെ വൻതുകയുമായി നാട്ടിൽ വിമാനം ഇറങ്ങാൻ ആരും തയ്യാറാകില്ല എന്ന വസ്തുതയും മുന്നിൽ ഉള്ളപ്പോൾ സർക്കാർ തന്നെ സഹായവുമായി രംഗത്ത് വരണമെന്നാണ് പ്രവാസികളുടെ ആവശ്യം. കള്ളപ്പണ വേട്ടയുടെ പേരിൽ ദശലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരുടെ അധ്വാന ഫലമായ പണം ആർക്കും പ്രയോജനപ്പെടാത്ത നിലയിൽ നഷ്ടപ്പെടാൻ അവസരം ഉണ്ടാകരുതെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. ഗൾഫിലെ മലയാളി സംഘടനകൾ ഇതിനായി ശക്തമായ സമ്മർദ്ദ ഗ്രൂപ്പുകൾ ഇതിനകം രൂപം നൽകിയെങ്കിലും അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലെ പ്രവാസി സംഘടനകൾ ഇത്തരം ഒരു കാര്യം സംഭവിച്ചിട്ടേ ഇല്ലെന്ന നിലപാടിലാണ്. ഓരോരുത്തരുടെയും കൈവശം ഉള്ളത് ചെറിയ തുക ആണെങ്കിലും ഇത് സമാഹരിച്ചെടുത്താൽ ദശ കോടികളിലേക്കു വളരും എന്നുറപ്പാണ്. ഇത്രയും പണം തങ്ങളുടേത് അല്ലാത്ത കാരണത്താൽ കൈവെള്ളയിലൂടെ ഒലിച്ചു പോകുന്നത് കണ്ടു നിൽക്കേണ്ട ഗതികേടിലാണ് ഓരോ പ്രവാസി ഇന്ത്യക്കാരും.
ലണ്ടൻ ഹൈ കമ്മീഷൻ ഉയർത്തിയ ആവശ്യം കൂടുതൽ ശക്തമായ ഭാഷയിൽ ഉയർത്തിയിരിക്കുന്നത് അബുദാബി ഇന്ത്യൻ എംബസ്സിയാണ്. കറൻസി നിരോധനം പ്രാബല്യത്തിൽ വന്നത് മുതൽ ദിവസവും നൂറുകണക്കിന് കോളുകളാണ് എംബസിയിൽ എത്തുന്നത്. എല്ലാവർക്കും ഉള്ളത് ഒരേ ആവശ്യം. നിരോധിച്ച കറൻസികൾ മാറ്റി എടുക്കാൻ എംബസി പ്രത്യേക കൗണ്ടർ തുറക്കണമെന്നാണ് പണം കൈവശമുള്ളവരുടെ നിലപാട്. എന്നാൽ ഈ ആവശ്യം നടപ്പാക്കാൻ കഴിയുന്നതല്ലെന്നു എംബസിയുടെ മുഖ്യ ചുമതല വഹിക്കുന്ന നീത ഭൂഷൺ പറയുന്നു. പ്രവാസികളുടെ ആവശ്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായും അനുകൂല മറുപടി പ്രതീക്ഷിക്കുന്നതായും ഇന്നലെ എംബസി പുറത്തു വിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതേ തരത്തിൽ തന്നെയാണ് ലണ്ടൻ എംബസിയും പ്രതികരിക്കുന്നത്.
അതേ സമയം ദുബൈയിൽ പ്രവർത്തിക്കുന്ന ഏക ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും യുഎഇ എക്‌സ്‌ചേഞ്ചും പഴയ കറൻസികൾ വാങ്ങുന്നില്ല. എന്നാൽ വാട്‌സ് ആപ് സന്ദേശം വഴി യുഎഇ എക്‌സ്‌ചേഞ്ച് പഴയ കറൻസികൾ സ്വീകരിക്കുന്നു എന്ന പ്രചാരണം ശക്തമായതോടെ അനേകം പേരാണ് തങ്ങളുടെ ഓഫീസിൽ എത്തുന്നതെന്ന് സ്ഥാപന വക്താക്കൾ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഎഇ എക്‌സ്‌ചേഞ്ച് ലിൽ 50, 100 എന്നിവയുടെ കറൻസികൾ ഒന്നും തന്നെ ലഭ്യം അല്ലെന്നും പ്രസിഡന്റ് സുധീർ ഷെട്ടി മാദ്ധ്യമങ്ങളെ അറിയിച്ചു. പുതിയ കറൻസികൾ വിദേശത്തും വിതരണത്തിന് ഉടൻ എത്തും എന്ന പ്രതീക്ഷയാണ് അദ്ദേഹം നൽകുന്നത്.
ഇന്ത്യൻ പണം വിദേശത്തതു നേരിട്ട് എത്താത്തതിനാൽ ഇന്ത്യൻ ഉപയോക്താക്കൾ വഴി മാത്രമേ യുഎഇ എക്‌സ്‌ചേഞ്ച് പോലുള്ളവർക്ക് കറൻസി ലഭ്യമാകൂ. എന്നാൽ ഇപ്പോൾ തങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകൾ എന്ത് ചെയ്യണം എന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശത്തിനു കാക്കുകയാണ് യുഎഇ എക്‌സ്‌ചേഞ്ച്. പണ വിതരണ രംഗത്തെ ഏജൻസിയായ ഫോറിൻ എക്‌സ്‌ഞ്ചേഞ്ച് റമിറ്റൻസ് ഗ്രൂപ്പ്(എഋഞഏ) ഇക്കാര്യത്തിനായി റിസർവ് ബാങ്കിനെയും സമീപിച്ചിട്ടുണ്ട്. നിലവിൽ ഒട്ടുമിക്ക മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും മുൻകരുതൽ എന്ന നിലയിൽ ഇന്ത്യൻ കറൻസികളുടെ വ്യാപാരം നിർത്തി വച്ചിരിക്കുകയാണ്. ആദ്യമായി ജോലി തേടി എത്തിയവർ ശബളം കിട്ടും വരെയുള്ള ആവശ്യത്തിനായി കരുതിയ ഇന്ത്യൻ പണം മാറാൻ കഴിയാതെ വിഷമിക്കുന്ന സാഹചര്യവും ഗൾഫ് രാജ്യങ്ങളിൽ ദൃശ്യമാണ്. ഇത്തരക്കാരെ സഹായിക്കാൻ സുഹൃത്തുക്കൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഇവർക്കായി എംബസി രംഗത്ത് വരണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.