- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് വിദേശത്ത് വോട്ടു ചെയ്യാനുള്ള അവസരം; ഒരാഴ്ചക്കുള്ളിൽ തീരുമാനം പറയണമെന്ന് കോടതി
ന്യൂഡൽഹി: പ്രവാസി ഇന്ത്യാക്കാർക്ക് വിദേശത്തു വച്ചു തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം. ഇതിനു വേണ്ട സൗകര്യം ഒരുക്കാൻ എത്ര സമയം വേണ്ടി വരുമെന്നാണ് കോടതി ആരാഞ്ഞത്. ഇത് സംബന്ധിച്ച കേസിൽ മൂന്ന് വർഷമായി സമയം നീട്ടിച്ചോദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്കിനെ കോടതി കുറ്റപ്പെടുത്തി. കേസ് ഈമാസം 21ന് കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദുബായിലെ ആശുപത്രി വ്യവസായി ആയ ഡോ.വി.പി.ഷംസീറാണ് പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യത്ത് തന്നെ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ 2014ൽ സമീപിച്ചത്. ഹർജിയുടെ അടിസ്ഥാനത്തിൽ ഇ-തപാൽ വോട്ട്, പ്രോക്‌സി വോട്ട് എന്നിവ പരിഗണിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ച സമിതി ശുപാർശ ചെയ്തു. നിലവിൽ പ്രവാസികൾക്ക് സ്വന്തം സ്ഥലത്തെത്തി നേരിട്ട് വോട്ട് ചെയ്യാൻ സാധിക
ന്യൂഡൽഹി: പ്രവാസി ഇന്ത്യാക്കാർക്ക് വിദേശത്തു വച്ചു തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം. ഇതിനു വേണ്ട സൗകര്യം ഒരുക്കാൻ എത്ര സമയം വേണ്ടി വരുമെന്നാണ് കോടതി ആരാഞ്ഞത്.
ഇത് സംബന്ധിച്ച കേസിൽ മൂന്ന് വർഷമായി സമയം നീട്ടിച്ചോദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്കിനെ കോടതി കുറ്റപ്പെടുത്തി. കേസ് ഈമാസം 21ന് കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ദുബായിലെ ആശുപത്രി വ്യവസായി ആയ ഡോ.വി.പി.ഷംസീറാണ് പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യത്ത് തന്നെ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ 2014ൽ സമീപിച്ചത്. ഹർജിയുടെ അടിസ്ഥാനത്തിൽ ഇ-തപാൽ വോട്ട്, പ്രോക്‌സി വോട്ട് എന്നിവ പരിഗണിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ച സമിതി ശുപാർശ ചെയ്തു. നിലവിൽ പ്രവാസികൾക്ക് സ്വന്തം സ്ഥലത്തെത്തി നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കും.
ഗൾഫ് മേഖലയിൽ മാത്രമുള്ള ഒരു കോടിയോളം ജനങ്ങൾക്ക് രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെടുന്നതായി ഹർജിക്കാരന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. ഇവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകാൻ നിയമഭേദഗതിയുടെ ആവശ്യമില്ല. മറിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്താൽ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് വെറും പത്ത് മിനിറ്റ് മതിയാകും. ഹർജിക്കാരന് വേണ്ടി ഹാരീസ് ബീരാനും ഹാജരായിരുന്നു.