- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികളുടേയും ഗാർഹികപീഡനം നടത്തുന്നവരുടേയും പാസ്പോർട്ടു കണ്ടുകെട്ടും; പ്രതി വിദേശത്തെങ്കിൽ ഉഭയകക്ഷി കരാർ പ്രകാരം തിരിച്ച് ഇന്ത്യയിലെത്തിക്കും; ഉന്നത സമിതി ശുപാർശകൾ പരിഗണനയിൽ
ന്യൂഡൽഹി: ഭാര്യയെ ഉപദ്രവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ ശുപാർശ. ഇതു സംബന്ധിച്ച് ഉന്നതസമിതി തയ്യാറാക്കിയ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. കുറ്റവാളികളെ കൈമാറുന്ന കരാറുകളിൽ ഗാർഹികാതിക്രമം ഉൾപ്പെടുത്തണമെന്നും കേന്ദ്ര സമിതി ശുപാർശ ചെയ്യുന്നു. ഗാർഹികപീഡനം, ഏകപക്ഷീയമായി ഭാര്യമാരെ ഉപേക്ഷിക്കൽ തുടങ്ങിയവ പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശ. വിദേശത്ത് എത്തിയ ശേഷം ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഇതിനെതിരേ ഒട്ടേറെ പരാതികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത്തരം ആരോപണം നേരിടുന്ന പ്രവാസികൾ വിദേശത്തുതന്നെ തുടരുമ്പോൾ നിയമനടപടികൾ അനന്തമായി നീണ്ടുപോവുന്നു. ഇത് ഇരകൾക്ക് നീയിയുറപ്പാക്കാനാകാത്ത സാഹചര്യമുണ്ടാക്കുന്നു. വിദേശമന്ത്രാലയത്തിനോടൊപ്പം വനിതാ,ശിശുക്ഷേമ മന്ത്രാലയവും ശുപാർശയോട് യോജിക്കുന്നു. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജും മേനകാ ഗാന്ധിയും ഈ നിയമത്തെ അനുകൂലിക്കുന്നു. ഇത്തരം കേസുകളിൽ പ്രതിയാക്കപ്പെടുന്നവർ നാട്ടിലുണ്ടെങ്കിൽ പാസ്പോർ
ന്യൂഡൽഹി: ഭാര്യയെ ഉപദ്രവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ ശുപാർശ. ഇതു സംബന്ധിച്ച് ഉന്നതസമിതി തയ്യാറാക്കിയ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.
കുറ്റവാളികളെ കൈമാറുന്ന കരാറുകളിൽ ഗാർഹികാതിക്രമം ഉൾപ്പെടുത്തണമെന്നും കേന്ദ്ര സമിതി ശുപാർശ ചെയ്യുന്നു. ഗാർഹികപീഡനം, ഏകപക്ഷീയമായി ഭാര്യമാരെ ഉപേക്ഷിക്കൽ തുടങ്ങിയവ പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശ. വിദേശത്ത് എത്തിയ ശേഷം ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഇതിനെതിരേ ഒട്ടേറെ പരാതികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇത്തരം ആരോപണം നേരിടുന്ന പ്രവാസികൾ വിദേശത്തുതന്നെ തുടരുമ്പോൾ നിയമനടപടികൾ അനന്തമായി നീണ്ടുപോവുന്നു. ഇത് ഇരകൾക്ക് നീയിയുറപ്പാക്കാനാകാത്ത സാഹചര്യമുണ്ടാക്കുന്നു. വിദേശമന്ത്രാലയത്തിനോടൊപ്പം വനിതാ,ശിശുക്ഷേമ മന്ത്രാലയവും ശുപാർശയോട് യോജിക്കുന്നു.
കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജും മേനകാ ഗാന്ധിയും ഈ നിയമത്തെ അനുകൂലിക്കുന്നു.
ഇത്തരം കേസുകളിൽ പ്രതിയാക്കപ്പെടുന്നവർ നാട്ടിലുണ്ടെങ്കിൽ പാസ്‌പോർട്ട് റദ്ദു ചെയ്യപ്പെടുന്നു. കേസ് തീർപ്പാക്കാതെ ഇവർക്ക് ഇന്ത്യ വിടാനാവില്ല. വിദേശത്തുള്ളവരാണെങ്കിൽ ഇവരെ ഉഭയ കക്ഷി കരാർ പ്രകാരം ഇന്ത്യയിലെത്തിച്ച് നിയമനടപടി എടുക്കാനുള്ള ശുപാർശകളാണ് കമ്മിറ്റി നല്കിയത്.
മുൻ ജഡ്ജി അരവിന്ദ് കുമാർ ഗോയലാണ് ഉന്നതസമിതി അധ്യക്ഷൻ.