പെന്റിത്ത്: അഭിരാമി നടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നൃത്ത സന്ധ്യ ഓസ്‌ട്രേലിയൻ വ്യാപാര ടൂറിസം സ്പോർട്സ് മന്ത്രി സ്റ്റുവർട്ട് അയേഴ്‌സ് ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന ഓസ്‌ട്രേലിയൻ മൾട്ടി കൾച്ചറൽ സമൂഹത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രാധാന്യത്തെ ഓസ്‌ട്രേലിയ വിലമതിക്കുന്നുവെന്നും 21 ാം നൂറ്റൂണ്ടിന്റെ മുമ്പോട്ട ഉള്ള പ്രയത്‌നത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയായും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ സന്ദർശനത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

കേരളീയ വിദ്യാർത്ഥികൾക്കിടയിൽ ഭരതനാട്യം, മോഹിനായാട്ടം തുടങ്ങിയ ഭാരതീയ കലകൾ പരിശീലിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന അഭിരാമി നടന കേന്ദ്രത്തിന്റെ വാർഷികാഘോഷമായിരുന്നു വേദി. മന്ത്രി സ്റ്റുവർട്ട് അയേഴ്‌സ്, പെന്റിത്ത് സിറ്റി കൗൺസിൽ മേയർ റോസ് ഫൗളർ, നടന കേന്ദ്രം ഡയറക്ടർ മീര ജോയി എന്നിവർ ചേർന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഫാ. ജോസി മഞ്ഞാലി സന്ദേശം നൽകി.

ഏയ്ഞ്ചല മേരി ജോജിയുടെ പുഷ്പാഞ്ജലിയോടെ ആരംഭിച്ച പരിപാടിയിലൽ ഡോമിന അഗസ്റ്റിൻ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് ശ്രദ്ധേയമായി. അനറ്റ് സിജോ, നീലിമ മേനകത്ത് എന്നിവരുടെ മധുരം.  മേഘ വർഗീസ് ഏയ്ഞ്ച മേരി ജോബി, ആൻ മേരി തോമസ്, ഐറിൻ ജിൻസ്, അവീന ജോസഫ് ജോർജീന കണ്ടംകുളത്തി എന്നീ കുരുന്നു പ്രതിഭകളുടെ പ്രകടനം അവിസ്മരണീയമായി.



അലീന അലക്‌സ്, എമി ജിനു, ജോവാന ജിൻസ്, ആനറ്റ് ബൈജു, ഏയ്ഞ്ചൽ ജിനു, ജിയാന ബാസ്റ്റ്യൻ ഇസബെല്ല ജോർജ്. ഏയ്ഞ്ചല ബൈജു ജസീറ മുരളീധരൻ, മേഘൻ മാത്യു, ഒലീവിയ ചാണ്ടി, ആൻലിൻ ബിജു, ആന്മേരി തോമസ്, ആഷ്‌ലിൻ ബിജു എന്നിവർ കോലാട്ടം, മയൂര നൃത്തം, ക്ലാസ്സിക്കൽ, സെമി ക്ലാസ്സിക്കൽ എന്നിങ്ങനെ വിവിധ നൃത്ത ഇനങ്ങളുമായി അരങ്ങ് നർത്തി.

ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ കലാ പ്രവർത്തനങ്ങൾക്ക് പെന്റിത്ത് സിറ്റി കൗൺസിലിന്റെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത മേയർ റോസ് ഫൗളർ കലാ പ്രതിഭകൾ ഉപഹാരങ്ങൾ വിതരണം  ചെയ്തു. ജോംമസി ജോസ്, ദിവ്യ എന്നിവർ അവതാരകരായ പരിപാടി മലയാളി സമൂഹത്തിൽ നടന വൈഭവത്തിന്റെ നിറ കാഴ്ച നൽകി.