- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ ഉത്ഘാടനം ഡബ്ലിൻ ലോർഡ് മേയർ ക്രിയോണ നി ഡാല നിർവഹിക്കും
ഡബ്ലിൻ: വേൾഡ് മലയാളി ൺസിൽ, അയർലണ്ട് പ്രോവിൻസിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ ഉത്ഘാടനം ഡബ്ലിൻ ലോർഡ് മേയർ ക്രിയോണ നി ഡാല നിർവഹിക്കും. കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ 2010 മുതൽ എല്ലാ വർഷവും നടത്തിവരുന്ന കലാമേള ഈ വർഷം ഒക്ടോബർ 31 (ശനിയാഴ്ച ) രാവിലെ 9.30 ഡബ്ലിൻ ലോർഡ് മേയർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യും. മത്സരാർഥികളുടെ അഭ്യർത്
ഡബ്ലിൻ: വേൾഡ് മലയാളി ൺസിൽ, അയർലണ്ട് പ്രോവിൻസിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ ഉത്ഘാടനം ഡബ്ലിൻ ലോർഡ് മേയർ ക്രിയോണ നി ഡാല നിർവഹിക്കും. കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ 2010 മുതൽ എല്ലാ വർഷവും നടത്തിവരുന്ന കലാമേള ഈ വർഷം ഒക്ടോബർ 31 (ശനിയാഴ്ച ) രാവിലെ 9.30 ഡബ്ലിൻ ലോർഡ് മേയർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യും.
മത്സരാർഥികളുടെ അഭ്യർത്ഥന പ്രകാരം രജിസ്‌ട്രേഷൻ തീയതി ഒക്ടോബർ 20 വരെ നീട്ടി. ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ സുഗമമായ നടത്തിപ്പിനും മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ.
www.nrithanjali2015.com
പ്രവാസി ഇന്ത്യകാർക്ക് സ്വന്തം കലയെയും സംസ്‌കാരത്തെയും, തങ്ങൾ വളർന്നു വന്ന കാലഘട്ടത്തെയും ഓർമിക്കുവാനും തങ്ങളുടെ പുതു തലമുറയെ വളർന്നു വന്ന നാടിന്റെ സാംസ്‌കാരിക പൈതൃക സമ്പത്ത് പഠിപ്പിക്കുവാനും അത് പ്രദർശിപ്പിക്കുവാനും ഒരു വേദിയാണ് ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് ഒരുക്കുന്നത്. ഈ കലാമേള ആസ്വദിക്കുവാനും ഒരുവൻ വിജയമാക്കി തീർക്കുവാനും എല്ലാവരോടു അഭ്യർത്ഥിക്കുന്നു.
ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015′ (Dublin International Arts Festival for people of Indian Origin) , 31 ഒക്ടോബർ (ശനി), 1 നവംബർ (ഞായർ) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School' വേദിയിൽ അരങ്ങേറും. രാവിലെ 9 മണി മുതൽ ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത് തുടങ്ങും.