- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്താഞ്ജലി ആൻഡ് കലോത്സവം 2016' പ്രൊമോ വീഡിയോ പുറത്തിറക്കി
ഡബ്ലിൻ: നവംബർ നാല്, അഞ്ച് തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി ആൻഡ് കലോത്സവ'ത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. സ്‌കൂൾ യുവജനോത്സവ മാതൃകയിൽ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന നൃത്ത-നൃത്തേതര ഇനങ്ങൾ ഉൾപ്പെട്ട മത്സരങ്ങൾ രണ്ടു ദിവസമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നൃത്ത ഇനങ്ങൾ ആദ്യ ദിവസമായ വെള്ളിയാഴ്ചയും നൃത്തേതര ഇനങ്ങൾ രണ്ടാം ദിവസമായ ശനിയാഴ്ചയുമാണ് നടക്കുക. നൃത്താഞ്ജലി വെബ്‌സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഒക്ടോബര് 15 വരെ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടാവും.
ഡബ്ലിൻ: നവംബർ നാല്, അഞ്ച് തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി ആൻഡ് കലോത്സവ'ത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി.
സ്‌കൂൾ യുവജനോത്സവ മാതൃകയിൽ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന നൃത്ത-നൃത്തേതര ഇനങ്ങൾ ഉൾപ്പെട്ട മത്സരങ്ങൾ രണ്ടു ദിവസമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നൃത്ത ഇനങ്ങൾ ആദ്യ ദിവസമായ വെള്ളിയാഴ്ചയും നൃത്തേതര ഇനങ്ങൾ രണ്ടാം ദിവസമായ ശനിയാഴ്ചയുമാണ് നടക്കുക.
നൃത്താഞ്ജലി വെബ്‌സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഒക്ടോബര് 15 വരെ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടാവും.
Next Story