- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി ; എന്നാൽ സിനിമയിൽ പ്രശ്‌നങ്ങളുണ്ട് വലുത് തന്നെ ; 'സിബിഐ 5'ലെ പോരായ്മകൾ ചൂണ്ടിക്കാട്ടി എൻ എസ് മാധവൻ; സാങ്കേതികവിദ്യയെക്കുറിച്ച് ധാരണകൾ ഇല്ലെന്നും കുറിപ്പ്
മമ്മൂട്ടി നായകനായ ചിത്രം 'സിബിഐ 5 ദി ബ്രെയിൻ' കഴിഞ്ഞ ദിവസം ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് സിനിമയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ചിത്രം കണ്ടുവെന്നും നിരവധി പോരായ്മകളുണ്ടെന്നും അദ്ദേഹം പറയുന്നു.'സിബിഐ 5 ദി ബ്രെയിൻ നെറ്റ്ഫ്‌ളിക്‌സിൽ കണ്ടു. നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി. എന്നാൽ സിനിമയിൽ പ്രശ്‌നങ്ങളുണ്ട്... വലുത് തന്നെ. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളിൽ വച്ച് എങ്ങനെയാണ് ഇരയുടെ പേസ്‌മേക്കർ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെക്കുറിച്ച് ധാരണകൾ ഇല്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്', എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.
Watched ‘CBI 5: The Brain' on Netflix. Hat-tip to the evergreen Mammooty! But problems are there; big ones! From inside a flight, with no Wi-Fi or Bluetooth, how did the killer hack the pacemaker of the victim? The film falls flat on information technology ???????? pic.twitter.com/DM5i7Mxyv3
- N.S. Madhavan (@NSMlive) June 12, 2022
മെയ് ഒന്നിന് തിയേറ്റർ റിലീസായി എത്തിയ ചിത്രം ജൂൺ പന്ത്രണ്ടിനാണ് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് തുടങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച തിയേറ്റർ റിലീസിനൊടുവിൽ ഒടിടിയിൽ എത്തിയപ്പോൾ ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ സൗബിൻ ഷാഹിർ, സിബിഐ 5ലെ മിസ്‌കാസ്റ്റ് ആണെന്നാണ് ട്രോളന്മാരുടെ പക്ഷം. പറയുന്ന ഡയലോഗുകൾ വ്യക്തമല്ല, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനിൽ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
അതേസമയം സിബിഐ 5 ദ ബ്രെയിനിന് നെഗറ്റീവ് ഒപ്പീനിയൻ ഉണ്ടാക്കിയെടുക്കാൻ ചിലയാളുകൾ ശ്രമിച്ചിരുന്നതായും അത് ഒരു പരിധി വരെ നടന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ കെ മധു തിയേറ്റർ റിലീസിന് ശേഷം പറഞ്ഞിരുന്നു.