- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം; വെള്ളിക്കാശിന് കർത്താവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ ചിത്രം പങ്കുവച്ച് എൻ.എസ് മാധവൻ; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂറുമാറിയ ഭാമയ്ക്കെതിരെ എഴുത്തുകാരന്റെ പരിഹാസ പോസ്റ്റ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി ഭാമയും സിദ്ദീഖും കൂറുമാറിയതിൽ പ്രതികരിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നാണ് എൻ.എസ് മാധവൻ കുറിച്ചത്.
ബൈബിളിൽ യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത ആളാണ് യൂദാസ്. സിദ്ദീഖും ഭാമയും കൂറുമാറിയതിനെതിരെ വിമർശനമുന്നയിച്ചുകൊണ്ട് സിനിമാമേഖലയിൽ നിന്നും നിരവധി പേർ രംഗത്തുവന്ന സാഹചര്യത്തിലാണ് എൻ.എസ് മാധവന്റെ ട്വീറ്റ്.
ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കർ ഇടവേളബാബു എന്നിവരും കേസിൽ കൂറുമാറിയിരുന്നു. സഹപ്രവർത്തകയോട് എങ്ങനെയാണ് വഞ്ചന നടത്താൻ കഴിയുന്നതെന്നാണ് രമ്യ നമ്പീശൻ ചോദിച്ചത്.
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം.ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവൾക്കൊപ്പം എന്ന ഹാഷ് ടാഗ് വീണ്ടും ട്രെന്റിങ് ആയിരിക്കുകയാണ്. രമ്യ നമ്പീശൻ, രേവതി, റിമ കല്ലിങ്കൽ, ആഷിഖ് അബു, സയനോര തുടങ്ങിയവരെല്ലാം നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.