കോട്ടയം: നോട്ട് നിരോധനത്തെ അനുകൂലിച്ച നടൻ മോഹൻലാലിനെ പരോക്ഷമായി പരഹസിക്കുന്ന സാഹിത്യകാരൻ എൻ.എസ് മാധവന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. ഡ്രൈവറിൽ നിന്ന് 100 കോടി ക്ലബ്ബ് ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളിൽ പാഠപുസ്തകമാക്കണമെന്ന് എൻ.എസ് മാധവൻ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു എൻ.എസ് മാധവന്റെ പരിഹാസം. ആന്റണി പെരുമ്പാവൂർ രാജിക്കണമെന്നും അദ്ദേഹം തമാശരൂപേണ ട്വീറ്റ് ചെയ്തു. ഡ്രൈവറിൽ നിന്ന് 100 കോടി ക്ലബ്ബ് ആന്റണി പെരുമ്പാവൂറിന്റെ ജീവചരിത്രം ഐ ഐ എമ്മുകളിൽ പാഠപുസ്തകമാക്കണമെന്നാണ് മാധവന്റെ പരിഹാസം.

നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വ്യാപകമായിരിക്കെയാണ് മാധവന്റെ പോസ്റ്റ് എത്തുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കോൺഗ്രസ് നേതാവ് വി.ഡി സതീശനും അടക്കമുള്ള പ്രമുഖർ മോഹൻലാലിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമാണ്. ഇതിനൊപ്പം ലാലിന്റെ ഡ്രൈവറായി തുടങ്ങിയ ആന്റണി പെരുമ്പാവൂരിന്റെ ഇപ്പോഴത്തെ ആസ്തിയും ചർച്ചായാക്കുന്നത്. മോഹൻലാലിന്റെ ബെനാമിയാണ് ആന്റണി പെരുമ്പാവൂർ എന്നാണ് ആരോപണം.

മോഹൻലാൽ കുവൈറ്റിൽ 3300 കോടി രൂപയുടെ നിക്ഷേപം നടത്തിയോ? എന്നതും സൈബർ ലോകത്ത് ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ച ഈ വിഷയമാണ്. നോട്ടുകൾ പിൻവലിക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞാണ് വൻ നിക്ഷേപം നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നത്. അതേസമയം ആരോപണങ്ങൾ ശരിയാണോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുവൈറ്റിൽ ഖനന കമ്പനിയിൽ മോഹൻലാൽ നിക്ഷേപം നടത്തിയെന്നു ഒക്ടോബർ അവസാന വാരം വാർത്തകൾ വന്നിരുന്നു. 3300 കോടി രൂപയുടെ നിക്ഷേപമാണു മോഹൻലാൽ നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചാരണം. ഇതിന് പിന്നാലെയാണ് മാധവന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുമെത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് ലാലിന്റെ സിനിമകളെല്ലാം നിർമ്മിക്കുന്നത്. തൊടുപുഴയിൽ അടക്കം തിയേറ്ററുമുണ്ട്. ലാലിന്റെ പണമാണ് ആന്റണി പെരുമ്പാവൂരിന്റെ പേരിൽ സിനിമാ ലോകത്ത് മറിയുന്നതെന്നാണ് ആരോപണം.

വെറുമൊരു ഡ്രൈവറായ ആന്റണി പെരുമ്പാവൂർ, എങ്ങനെ കോടീശ്വരനായി എന്നതിൽ അന്വേഷണം വേണമെന്ന് പോലും അഭിപ്രായം ഉയർന്നു. നേരത്തെ പിണറായി വിജയനെ പുകഴ്‌ത്തിയും ലാൽ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയായ പിണറായിയെ സോപ്പിട്ട ലാലിപ്പോൾ പ്രധാനമന്ത്രി മോദിയെ സുഖിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. കള്ളപ്പണം ആന്റണി പെരുമ്പാവൂരിന്റെ പേരിൽ നിക്ഷേപിക്കുന്ന വ്യക്തിക്ക് എങ്ങനെ ഇതിന് കഴിയുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. സിപിഐ(എം) സഹയാത്രികരാണ് ലാലിനെ പൊളിച്ചടുക്കുന്നത്. പിണറായിയെ ശക്തനായ ഭരണാധികാരിയായി ലാൽ വാഴ്‌ത്തിയത് ഇവർ മിണ്ടുന്നുമില്ല. ഏതായാലും ചർച്ച പുരോഗമിക്കുകയാണ്. ലാലിനെ എതിർക്കുന്നവരാണ് കൂടുതൽ. ഫാൻസുകാർക്ക് പോലും ശക്തമായ വാദങ്ങളുമായി താരത്തെ പ്രതിരോധിക്കാനും കരുതുന്നില്ല.

മോഹൻലാലിന്റെ ഡ്രൈവറായിട്ടാണ് ആന്റണി പെരുമ്പാവൂർ കൂടെ കൂടിയത്. പിന്നീട് എവിടെ പോയാലും ലാലിന്റെ കൂടെയുണ്ടാവും. മോഹൻലാലിന്റെ ഏറ്റവും വലിയ വിശ്വസ്തൻ.. പതിയെ ബിസിനസ്സ് പങ്കാളിയുമാവുകയായിരുന്നു. ലാൽ നായകനാകുന്ന സിനിമകളിൽ ചെറുതായി ഒന്ന് മുഖം കാണിക്കാനും ആന്റണി പെരുമ്പാവൂർ എത്താറുണ്ട്. ആന്റണി അഭിനയിച്ച ചിത്രങ്ങൾ മോഹൻലാൽ നായകനായെത്തിയ കമലദളം മുതൽ ഇങ്ങോട്ട് പല സിനിമകളിലും ആന്റണി മുഖം കാണിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ്, അലീഭായി, ദൃശ്യം, ഒപ്പം ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുലിമുരുകനിലും ആന്റണി സ്‌ക്രീനിലെത്തി.

വേറെ അവസരം വരാറില്ലേ മറ്റ് പല സിനിമകളിൽ നിന്നും ആന്റണിയെ തേടി അവസരങ്ങൾ വന്നാലും അതൊന്നും വേണ്ടെന്നാണത്രെ മോഹൻലാലിന്റെ അഭിപ്രായമെന്നതും നേരത്തെ ചർച്ചയായിരുന്നു. ആന്റണി പെരുമ്പാവൂർ തന്റെ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചാൽ മതിയെന്ന് താൻ പറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലൊക്കെയാണ് വിമർശനം സജീവമാകുന്നത്. കള്ളപ്പണത്തിൽ മോദിയെ പിന്തുണച്ച് പുലിവാല് പിടിച്ച അവസ്ഥയിലാണ് മലയാള സിനിമയിലെ പുലിമുരുകൻ.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലാലിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ലാലിസം പരിപാടിയിലെ ചുണ്ടനക്കൽ വിവാദം ട്രോളുകളായി കത്തി പടരുകയും ചെയ്തു. അതിന് ശേഷം സിനിമകളും മുന്നേറിയില്ല. പ്രിയദർശന്റെ ഒപ്പവും ജനതാ ഗാരേജും അതിന് ശേഷം ബോക്‌സ് ഓഫീസിൽ ചലനമായി. പുലിമുരുകൻ 100 കോടി ക്ലബ്ബിലെത്തിയതോടെ ലാലിന്റെ നല്ലകാലം വീണ്ടുമെത്തി. അതിനിടെയാണ് ബ്ലോഗെഴുത്തിലൂടെ വീണ്ടും ലാൽ വിവാദ പുരുഷനാകുന്നത്.