- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാലം മറികടന്ന് നിങ്ങൾ ഒരു പുതിയ ലോകം തീർത്തു; സിനിമയും അതിന് പിന്നിലുള്ള പരിശ്രമങ്ങളും ഇഷ്ടപ്പെട്ടു'; ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'യെ പ്രശംസിച്ച് എൻ എസ് മാധവൻ
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ 'ചുരുളി'ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെ സംവിധായകനും സംഘത്തിനും പ്രശംസകളുമായി എഴുത്തുകാരൻ എൻ എസ് മാധവൻ. കഴിഞ്ഞ ഐഎഫ്എഫ്കെയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമയിലെ അസഭ്യവർഷത്തിനിതിരെ വിമർശനം ഉയർന്നിരുന്നു.
'പാലം മറികടന്ന് നിങ്ങൾ ഒരു പുതിയ ലോകം തീർത്തു. സിനിമയും അതിന് പിന്നിലുള്ള പരിശ്രമങ്ങളും ഇഷ്ടപ്പെട്ടു,'' എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു. ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
#Churuli is Dantesque. You cross a bridge, and you are in another world. Liked the movie and the effort. pic.twitter.com/jky39MBrJ4
- N.S. Madhavan (@NSMlive) November 20, 2021
ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലർന്ന ഭാഷയ്ക്കെതിരെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം എസ് നുസൂർ എത്തിയിരുന്നു. തെമ്മാടിത്തരമാണ് ചിത്രമെന്നും സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ നുസൂർ ആവശ്യപ്പെട്ടു.
കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചുരുളി നവംബർ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. എസ് ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രായപൂർത്തിയായവർക്ക് മാത്രം എന്ന മുന്നറിയിപ്പോടെയാണ് ഒടിടിയിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്